ഫൈസാബാദ് ഒരുങ്ങി; ജാമിഅ നൂരിയ്യ സമ്മേളനത്തിന് നാളെ തുടക്കം 204 ഫൈസിമാര്‍ സനദ് സ്വീകരിക്കും
ഫൈസാബാദ് (പട്ടിക്കാട്): ജാമിഅ നൂരിയ്യ അറബിയ്യയുടെ 55-ാം വാര്‍ഷിക 53-ാം സനദ്ദാന സമ്മേളനത്തിന് ഫൈസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരി ഒരുങ്ങി. നാളെ വൈകിട്ട് നാലിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.
3.30ന് നടക്കുന്ന സിയാറത്തിന് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. വൈകിട്ട് 4.30ന് മൗലാനാ മുഹിബ്ബുല്ലാ മുഹമ്മദലി (ന്യൂഡല്‍ഹി) ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.
പി. കുഞ്ഞാണി മുസ്‌ലിയാര്‍, എം.ഐ ഷാനവാസ് എം.പി, മഞ്ഞളാംകുഴി അലി എം.എല്‍.എ, അഡ്വ. എന്‍. സൂപ്പി, എം.എം മുഹ്‌യുദ്ധീന്‍ മുസ്‌ലിയാര്‍, ഹകീം ഫൈസി ആദൃശ്ശേരി, യു.എ ലത്തീഫ്, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി പ്രസംഗിക്കും. 6ന് നടക്കുന്ന ഹോണറിങ് സെഷന്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ക്രൈംബ്രാഞ്ച് ഡി.ജി.പി ബി.എസ് മുഹമ്മദ് യാസീന്‍ ഉദ്ഘാടനം ചെയ്യും. 7.30ന് നമ്മുടെ വിശ്വാസം എന്ന വിഷയത്തില്‍ നടക്കുന്ന ആദര്‍ശ സമ്മേളനം എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. നാസര്‍ ഫൈസി കൂടത്തായി, ഗഫൂര്‍ അന്‍വരി, മുസ്തഫ അശ്‌റഫി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, എം.ടി അബൂബക്കര്‍ ദാരിമി, മുസ്തഫ ഫൈസി വടക്കുമുറി ക്ലാസെടുക്കും.
18ന് രാവിലെ 10ന് നടക്കുന്ന ഓപ്പണ്‍ ഡിബേറ്റ് കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈന്‍ ഇടപാടുകള്‍, ഖുര്‍ആനിന്റെ അമാനുഷികത എന്നീ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചക്ക് ജാമിഅയിലെ വിവിധ ഫാക്കല്‍റ്റി പ്രതിനിധികള്‍ നേതൃത്വം നല്‍കും.
ഉച്ചക്ക് രണ്ടിന് നടക്കുന്ന അലുംനി മീറ്റ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ ഫൈസി നദ്‌വി, ഇ. ഹംസ ഫൈസി അല്‍ ഹൈതമി, കെ.എ റഹ്മാന്‍ ഫൈസി പ്രസംഗിക്കും.
വൈകിട്ട് 4.30ന് നടക്കുന്ന തസവ്വുഫ് സമ്മേളനം അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ഹൈദര്‍ ഫൈസി പനങ്ങാങ്ങര മുഖ്യ പ്രഭാഷണം നടത്തും.
വൈകിട്ട് ഏഴിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മജ്‌ലിസുന്നൂര്‍ സംസ്ഥാന സംഗമം നടക്കും. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ പ്രസംഗിക്കും. 19ന് കാലത്ത് 10ന് എം.ഇ.എ എന്‍ജിനീയറിങ് കോളജില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കെ ഗോപി മുഖ്യാതിഥിയായിരിക്കും. വൈകിട്ട് 4ന് നടക്കുന്ന ദേശീയ സെമിനാര്‍ മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും.
സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ഡോ. എം.കെ മുനീര്‍ എം.എല്‍.എ, എ. സജീവന്‍, അബ്ദുല്‍ ലതീഫ് നഹ (ദ ഹിന്ദു), സത്താര്‍ പന്തലൂര്‍, അഡ്വ. ഫൈസല്‍ ബാബു, ഡോ.സുബൈര്‍ ഹുദവി, ഡോ. ഇസ്മാഈല്‍ ഫൈസി കായണ്ണ പ്രസംഗിക്കും.
വൈകിട്ട് 7ന് നടക്കുന്ന ധൈഷണികം സെഷന്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. അഡ്വ. എം. ഉമര്‍ എം.എല്‍.എ, ടി.വി ഇബ്രാഹിം എം.എല്‍.എ പ്രസംഗിക്കും. റഫീഖ് സകരിയ്യ ഫൈസി കൂടത്തായി, അബ്ദുല്‍ സലാം ഫൈസി ഒളവട്ടൂര്‍, സി.ഹംസ വിഷയമവതരിപ്പിക്കും.
20ന് രാവിലെ നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് നടക്കുന്ന മോട്ടിവേഷന്‍ സെഷന്‍ കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.
മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ മുഖ്യാതിഥിയായിരിക്കും. വൈകിട്ട് നാലിന് നടക്കുന്ന ഗ്രാന്റ് സല്യൂട്ട് ഫലസ്തീന്‍ അംബാസിഡര്‍ അദ്‌നാന്‍ അബൂ ഹൈജ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് നടക്കുന്ന ദഅ്‌വാ സമ്മേളനം ഡോ. ബന്ദര്‍ അബ്ദുല്ല അനസി ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന ശാക്തീകരണ സമ്മേളനം മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വേദി രണ്ടില്‍ കന്നട സംഗമവും വേദി മൂന്നില്‍ ലക്ഷദ്വീപ് സംഗമവും നടക്കും. ഉച്ചക്ക് ഒന്നിന് നടക്കുന്ന നാഷണല്‍ മിഷന്‍ കോണ്‍ഫറന്‍സ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും.
റശീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് മൂന്നിന് ജനറല്‍ ബോഡിയും നാലിന് സ്ഥാനവസ്ത്ര വിതരണവും നടക്കും. അഞ്ചിന് നടക്കുന്ന മൗലിദ് സദസ്സിന് അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബൈ നേതൃത്വം നല്‍കും.
വൈകിട്ട് 6.30ന് നടക്കുന്ന സമാപന സനദ്ദാന സമ്മേളനം രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അവാര്‍ഡ്ദാനം നിര്‍വഹിക്കും. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തും. ഈജിപ്ഷ്യന്‍ അംബാസിഡര്‍ ഹാതിം അസ്സയിദ് മുഹമ്മദ് താജുദ്ദീന്‍, ഫലസ്തീന്‍ അംബാസിഡര്‍ അദ്‌നാന്‍ അബൂഹൈജ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എം.പി അബ്ദുസ്സമദ് സമദാനി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, വി. മോയിമോന്‍ ഹാജി മുക്കം പ്രസംഗിക്കും.
ഈ വര്‍ഷം സനദ് നല്‍കപ്പെടുന്ന 204 പണ്ഡിതരടക്കം 6,734 പേരാണ് ജാമിഅ നൂരിയ്യയില്‍ പഠനം പൂര്‍ത്തിയാക്കി ഫൈസി ബിരുദം നേടിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."