ഒട്ടുംപുറം പാലം: അപ്രോച്ച് റോഡ് പണി തുടങ്ങി
താനൂര്‍: താനൂരിനെയും പരപ്പനങ്ങാടിയേയും ബന്ധിപ്പിക്കുന്ന ഒട്ടുംപുറം പാലത്തിലേക്കുള്ള അപ്രോച്ച് റോഡിനുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്ത്തിയായങ്കെലും സ്ഥലം ഏറ്റെടുക്കലുള്‍പ്പെടെയുള്ള തടസങ്ങളാല്‍ അപ്രോച്ച് റോഡ് നിര്‍മാണം അനിശ്ചിതമായി നീളുകയായിരുന്നു. യു.ഡി എഫ് നേതാക്കള്‍ ഭൂ ഉടമകളുടെ യോഗത്തില്‍ എടുത്ത നിര്ദ്ദേശങ്ങളനുസരിച്ചാണു നഗര സഭ ഇപ്പോള്‍ സ്ഥലം ഏറ്റെടുക്കുകയും ഹാര്‍ബര്‍ എഞ്ചിനിയറിങ് വകുപ്പിനു കൈമാറുകയും ചെയ്തത്. നിര്‍ദിഷ്ട തീര ദേശ ഹൈവേയില്‍ പരപ്പനങ്ങാടി താനൂര്‍ മുന്‍സിപ്പാലിറ്റികളെ ബന്ധിപ്പിക്കുന്ന പാലമാണിത്.
70 ലക്ഷം രൂപയാണു ഭൂമി ഏറ്റെടുക്കുന്നതിനു മുനിസിപ്പാലിറ്റി വകയിരുത്തിയത്. സെന്റ് ഒന്നിനു 50,000 രൂപ പ്രകാരമാണു സ്ഥല ഉടമകള്‍ക്കു മുന്‍സിപ്പാലിറ്റി വില നിശ്ചയിച്ചത്. ഒന്‍പത് ഭൂ ഉടമകളില്‍ നിന്നു 50 സെന്റ് ഭൂമി ഏറ്റെടുക്കുകയും കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
ഉടമകള്‍ക്കുള്ള 25,14,300 രൂപയുടെ ചെക്ക് നഗരസഭാധ്യക്ഷ സി.കെ സുബൈദ കൈമാറി. പാലത്തിലേക്കു 250 മീറ്റര്‍ റോഡ് പണിയാണു നടക്കേണ്ടത്. ഇതില്‍ 140 മീറ്റര്‍ നീളത്തില്‍ മണ്ണിട്ട ് നികത്തല്‍ പൂര്‍ത്തിയായിട്ടുണ്ട്. പരപ്പനങ്ങാടി ഭഗത്ത് 150 മീറ്റര്‍ നീളത്തിലാണ് മണ്ണിട്ടത്.
ഈ സാമ്പത്തിക വര്‍ഷം നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാനാണു നിര്‍ദ്ദേശം ലഭിച്ചതെന്നു അധികൃതര്‍ പറഞ്ഞു.പാലം തുറന്നു നല്‍കുന്നതോടെ താനൂരിന്റെ മറ്റൊരു സ്വപ്ന പദ്ധതിയാണു പൂര്‍ത്തിയാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."