ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്: ഇരകളിലധികവും ഐ.ടി.ഐ ഉദ്യോഗാര്‍ഥികള്‍
അരീക്കോട്: ജോലി വാഗ്ദാനം നല്‍കി ലാഭംകൊയ്യുന്നവരുടെ ശൃംഖല ജില്ലയില്‍ പിടിമുറുക്കുന്നു. ജില്ലയിലെ നിലമ്പൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ, കോട്ടക്കല്‍, മഞ്ചേരി, കൊണ്ടേണ്ടാട്ടി, അരീക്കോട് ഭാഗങ്ങളിലുള്ള ഐ.ടി.ഐ ഉദ്യോഗാര്‍ഥികളാണ് തട്ടിപ്പിനിരയായവരില്‍ ഏറെയും.
കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘങ്ങളാണ് പത്രങ്ങളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും പ്രശസ്ത മള്‍ട്ടി മാര്‍ക്കറ്റിങ് കമ്പനികളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടെണ്ടന്ന പരസ്യം നല്‍കി യുവാക്കളെ വഞ്ചിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. പതിനെട്ടിനും 27നുമിടയില്‍ പ്രായമുള്ള പത്താംതരം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അസിസ്റ്റന്റ് മാനേജറുടെയും ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്കു മാനേജറുടെയും ജോലി നല്‍കാമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പെന്നാണ് ആക്ഷേപം.
ജില്ലയില്‍നിന്നുള്ള നൂറുകണക്കിന് ഐ.ടി.ഐ ഉദ്യോഗാര്‍ഥികള്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടത്. അഭിമുഖത്തില്‍ നിശ്ചിത മാര്‍ക്ക് നേടുന്നവര്‍ക്കു മാത്രമേ ജോലി ലഭിക്കൂവെന്നു പറയുന്നുണ്ടെണ്ടങ്കിലും കണ്ണൂരിലെ ഇവരുടെ സ്ഥാപനത്തിലെത്തുന്ന എല്ലാവരെയും വീടുകള്‍തോറും കയറിയിറങ്ങി വിവിധ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ പറഞ്ഞയക്കുകയാണെന്നു തട്ടിപ്പിനിരയായ പത്തോളം വിദ്യാര്‍ഥികള്‍ പറഞ്ഞു.
രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ വീടുകള്‍ കേന്ദ്രീകരിച്ചും പിന്നീട് രാത്രി 12വരെ ടൗണുകളിലും പുസ്തകങ്ങള്‍, ഭക്ഷണ വസ്തുക്കള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങിയ വിവിധ വസ്തുക്കളുമായി കറങ്ങേണ്ടണ്ട അവസ്ഥയാണ്. വില്‍പന നടന്നെങ്കില്‍ മാത്രമേ ഇവര്‍ക്കു വേതനവും ഭക്ഷണത്തിനുള്ള ചെലവും ലഭിക്കൂ. ജോലി ചെയ്യാന്‍ കൂട്ടാക്കാത്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ബലമായി തടഞ്ഞുവയ്ക്കുകയാണെന്നും ആരോപണമുണ്ട്. പരസ്യ വാചകങ്ങളിലെ മാനേജര്‍ ഒഴിവിനെ സംബന്ധിച്ച് ചോദിച്ചാല്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും പുതിയ ശാഖകള്‍ ആരംഭിക്കുന്നുണ്ടെണ്ടന്നും അവിടങ്ങളില്‍ മാനേജര്‍മാരാക്കാമെന്നുമാണ് മറുപടിയെന്നു തട്ടിപ്പിനിരയായവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."