അപരാജിതരായി ഇന്ത്യ സെമിയില്‍
ദുബൈ: അപരാജിത മുന്നേറ്റം തുടരുന്ന ഇന്ത്യ ബ്ലൈന്‍ഡ് ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയിലേക്ക് മുന്നേറി. ഗ്രൂപ്പ് പോരാട്ടത്തില്‍ നേപ്പാളിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ അവസാന നാലില്‍ സ്ഥാനമുറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 37.5 ഓവറില്‍ 156 റണ്‍സില്‍ പുറത്തായി.
വിജയം തേടിയിറങ്ങിയ ഇന്ത്യ 15 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 160 റണ്‍സെടുത്ത് വിജയിക്കുകയായിരുന്നു. 29 പന്തില്‍ 54 റണ്‍സെടുത്ത് അജയ് ഗാരിയ ഇന്ത്യയുടെ ടോപ് സ്കോററായി.
ആറ് ബൗണ്ടറികളുടെ അകമ്പടിയോടെ അര്‍ധ സെഞ്ച്വറി നേടിയ താരമാണ് കളിയിലെ കേമന്‍. മഹേന്ദര്‍ പുറത്താകാതെ 30 പന്തില്‍ 40 റണ്‍സും രാംബിര്‍ 23 പന്തില്‍ 38 റണ്‍സും കണ്ടെത്തി ഇന്ത്യന്‍ വിജയത്തിലേക്ക് നിര്‍ണായക സംഭാവനകള്‍ നല്കി.
ഈ മാസം 17ന് നടക്കുന്ന സെമി പോരാട്ടത്തില്‍ ഇന്ത്യ ബംഗ്ലാദേശുമായി ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."