കാവി നിറം മാറ്റിയടിച്ചു; ഹജ്ജ് കമ്മിറ്റിക്ക് യു.പി സര്‍ക്കാരിന്റെ നോട്ടീസ്
ലക്നൗ: ഉത്തര്‍പ്രദേശിലെ ഹജ്ജ് ഹൗസിന് കാവി നിറം നല്‍കിയതിനു മേലെ, മറ്റൊരു നിറം നല്‍കിയതില്‍ വിശദീകരണം ചോദിച്ച് ഹജ്ജ് കമ്മിറ്റിക്ക് സര്‍ക്കാരിന്റെ നോട്ടീസ്. കാവി നിറം നല്‍കിയത് വിവാദമായതിനു പിന്നാലെ ഹജ്ജ് ഹൗസിന്റെ മതിലിന്റെ നിറം മാറ്റിനല്കിയിരുന്നു. ഇതിലാണ് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചത്.
യു.പി ഹജ്ജ് കമ്മിറ്റി സെക്രട്ടറിയില്‍ നിന്ന് വിശദീകരണം ലഭിക്കാന്‍ വേണ്ടി ഹജ്ജ് വഖഫ് മന്ത്രി മുഹ്സിന് റാസയാണ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്.
നേരത്തെ നല്കിയിട്ടുണ്ടായിരുന്ന കാവി നിറം ഇപ്പോള്‍ മാറ്റിനല്കിയിരിക്കുകയാണ്. ഏതു സാഹചര്യത്തിലാണ് അതു നല്‍കിയതെന്ന് നോട്ടീസില്‍ ചോദിക്കുന്നു. കാവിയില്‍ നിന്ന് മറ്റൊരു നിറത്തിലേക്ക് മാറിയതോടെ നിരവധി മാധ്യമങ്ങള്‍ ചോദ്യങ്ങളുന്നയിച്ച് രംഗത്തെത്തി. ആരുടെ നിര്‍ദേശപ്രകാരമാണ് നിറം മാറ്റിയതെന്നും ചോദ്യമുണ്ട്.
രണ്ടാമതും പെയിന്റടിക്കുമ്പോള്‍ വന്ന ചെലവ് ആരാണ് വഹിച്ചതെന്നും നോട്ടീസില്‍ ചോദിക്കുന്നു. ടെണ്ടര്‍ വിവരങ്ങളും നല്‍കണമെന്നും നോട്ടീസില്‍ നിര്‍ദേശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."