HOME
DETAILS
MAL
ശശികലയുടെ സെക്രട്ടറി പദം: തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം ചോദിച്ചു
backup
February 08 2017 | 08:02 AM
ന്യൂഡല്‍ഹി: അണ്ണാ ഡി.എം.കെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി വി.കെ ശശികലയെ തെരഞ്ഞെടുത്ത നടപടിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം തേടി.
ശശികലയെ ജനറല്‍ സെക്രട്ടറി ആയി തെരെഞ്ഞെടുത്ത യോഗത്തിന്റെ രേഖകള്‍ ഹാജര്‍ ആക്കാന്‍ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷന് എഐഡി എം കെയോട് നിര്‍ദേശിച്ചു.
തുടര്‍ച്ചയായി അഞ്ചു വര്‍ഷം പ്രാഥമികാംഗത്വമുള്ള ആള്‍ക്കുമാത്രമേ ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുകയുള്ളു എന്നാണ് അണ്ണാ ഡി.എം.കെ ഭരണഘടനയില്‍ പറയുന്നത്. ശശികലയുടെ നിയമനം ഇത് ലംഘിച്ചിരിക്കുകയാണെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."