HOME
DETAILS

തീവ്രവാദം തടയാന്‍ ശക്തമായ നടപടികളുമായി സഊദി; നാലുമാസത്തിനിടെ 39000 പാക്കിസ്താനികളെ നാടുകടത്തി

  
backup
February 08 2017 | 14:02 PM

%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be

ജിദ്ദ: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സഊദി അറേബ്യ സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നു. സുരക്ഷാനടപടികളുടെ ഭാഗമായി 39000 പാക് സ്വദേശികളെ നാലു മാസത്തിനുളളില്‍ സഊദി തിരിച്ചയച്ചുവെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയാറെടുക്കുകയാണെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


പാകിസ്താനില്‍ നിന്ന് നിയമം ലംഘിച്ച് നിരവധിപേര്‍ സഊദിയിലെത്തുന്നതും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടുന്നതുമാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ കാരണം. സഊദിയില്‍ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളില്‍ ഭൂരിഭാഗവും പാക് സ്വദേശികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.


രാജ്യസുരക്ഷയ്ക്കു വേണ്ടി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍നിന്ന് അകന്നു നില്‍ക്കാനാണ് പുതിയ നടപടികള്‍ സ്വീകരിക്കാന്‍ സഊദി അറേബ്യ തയാറാകുന്നതെന്ന് സഊദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു. പാക് സ്വദേശികള്‍ക്കു പുറമെ രാജ്യത്ത് പ്രവേശിക്കുന്നവരുടെ വിശദമായ വിവരങ്ങള്‍ ലഭിച്ചതിനു ശേഷം മാത്രമേ വിസ അനുവദിക്കുകയുള്ളുവെന്നും സഊദി ഗസറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

വ്യക്തികളുമായി ബന്ധപെട്ട വിശദവിവരങ്ങള്‍ ഇന്റലിജന്‍സിന്റെ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കിയതിനു ശേഷം മാത്രമേ വിദേശികള്‍ക്ക് സഊദിയിലേക്ക് ഇനി പ്രവേശനം ലഭിക്കുകയുള്ളു.

പാകിസ്താനില്‍നിന്നുള്ളവര്‍ യു.കെയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഇവരുമായി ബന്ധപെട്ട രാഷ്ട്രീയപരമായും മതപരമായുള്ള വിവരങ്ങള്‍ പരിശോധിക്കുമെന്ന് സെക്യൂരിറ്റി കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്ള അല്‍ സദൂന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനുമായി അടുത്തു കിടക്കുന്ന പ്രദേശമായതിനാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പാകിസ്താനില്‍ കൂടി വരികയാണെന്നും താലിബാന്‍ പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് പാകിസ്താനില്‍ സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനില്‍നിന്നുള്ള 82 പേര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കുറ്റത്തിന് സഊദി അറേബ്യയുടെ ഇന്റലിജന്‍സ് ബ്യൂറോയില്‍ കസ്റ്റഡിയിലാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ നഫിത്തത്ത് തവാസുള്‍ പറഞ്ഞു. ഒരു സ്ത്രീയടക്കം പതിനഞ്ചു പേരെ അടുത്തിടെ നടന്ന ഒരു ഭീകരാക്രമണ ശ്രമവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.  സഊദിയിലെ അല്‍ ജൗറ സ്റ്റേഡിയം തകര്‍ക്കാന്‍ ശ്രമിച്ചവരുടെ പിന്നിലും പാകിസ്താനില്‍ നിന്നുള്ളവരായിരുന്നെന്ന് സഊദി ഇന്റലിജന്‍സ് വ്യക്തമാക്കി.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  32 minutes ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  40 minutes ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  an hour ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  2 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 hours ago