കണിച്ചുകുളങ്ങര സഹ.ബാങ്കില്‍ 80 ലക്ഷത്തിന്റെ ക്രമക്കേട്
ചേര്‍ത്തല: കണിച്ചുകുളങ്ങര സര്‍വിസ് സഹകരണ ബാങ്കില്‍ സ്വര്‍ണപണയ വായ്പയില്‍ 80 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തി. സഹകരണ വകുപ്പിന്റെ പ്രാഥമിക പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് രണ്ടു ജീവനക്കാരെ ഭരണസമിതി അന്വേഷണ വിധേയമായി സസ്പെന്‍ഡു ചെയ്തു. ഇന്റേണല്‍ ഓഡിറ്റര്‍ മഞ്ജുളാദേവി, സീനിയര്‍ ക്ലര്‍ക്ക് കെ.കെ മനോജ് എന്നിവരെയാണ് സസ്പെന്‍ഡു ചെയ്തത്. സഹകരണ ജീവനക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ കോ ഓപറേറ്റീവ് എംപ്ലൊയീസ് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയാണ് കെ.കെ.മനോജ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളതാണ് ബാങ്ക് ഭരണ സമിതി.
സോഫ്റ്റ് വെയറില്‍ കൃത്രിമം നടത്തിയും, സ്വര്‍ണം ഈടില്ലാതെ വായ്പ നല്‍കിയുമാണ് തട്ടിപ്പു നടത്തിയിരിക്കുന്നത്. സ്വന്തക്കാരുടെയും ബന്ധുക്കളുടെയും പേരില്‍ ഈടുവെക്കാതെ വായ്പയെടുത്തിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
സ്വര്‍ണപണയ ഇടപാടില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഭരണ സമിതിയാണ് സഹകരണ വകുപ്പിനെ അറിയിച്ച് വിശദമായ അന്വേഷണത്തിനു വഴിയൊരുക്കിയതെന്ന് ബാങ്ക് പ്രസിഡന്റ് വി.എം.പ്രതാപന്വെള്ളാപ്പള്ളി പറഞ്ഞു.
ബാങ്കിന്റെ ഇടപാടുകളെ ഇത് ഒരു തരത്തിലും ബാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തല സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫിസിലെ പ്രത്യേക സംഘമാണ് പരിശോധനകള്‍ നടത്തുന്നത്. പരിശോധന പൂര്‍ത്തിയാകുമ്പോള്‍ തട്ടിപ്പുതുക ഇനിയും ഉയരുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."