കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് തുടക്കം
മലപ്പുറം: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി. സംശുദ്ധ വിദ്യാഭ്യാസത്തിന് സംഘടിത മുന്നേറ്റം എന്ന സമ്മേളന പ്രമേയത്തെ ആസ്പദമാക്കിയുളള വിദ്യാഭ്യാസ സെമിനാറോടെയാണ് സമ്മേളനം ആരംഭിച്ചത്. സെമിനാര്‍ മുന്‍ ഡി. സി. സി പ്രസിഡന്റ് ഇ മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി. എ സംസ്ഥാന പ്രസിഡന്റ് പി ഹരിഗോവിന്ദന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം സലാഹുദ്ദീന്‍ വിഷയം അവതരിപ്പിച്ചു. വിവിധ സംഘടനാ നേതാക്കളായ എ കെ സൈനുദ്ദീന്‍ (കെ. എസ്.ടി.യു), കെ ഭാസ്‌ക്കരന്‍ (എ.കെ.എസ്.ടി.യു), എ മുഹമ്മദ് (കെ.എ.ടി.എഫ്), പി എസ് ഗോപകുമാര്‍ (എന്‍.ടി.യു), കെ പി അബ്ദുല്‍ ലത്തീഫ് (കെ.എ.എച്ച്.എസ്.ടി. യു), ഡാനിഷ് (എച്ച് എസ് എസ് ടി എ) സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി എ ബാബുദാസ് സ്വാഗതവും സെക്രട്ടറി മുനീര്‍ എരവത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."