HOME
DETAILS

ബഹ്‌റൈനില്‍ പ്രവാസികള്‍ക്കാശ്വസിക്കാം; ട്രാഫിക് ഫിസ് വര്‍ധന നീട്ടിവെച്ചു

  
backup
January 16 2018 | 15:01 PM

bahrain-news-traffic-fees

മനാമ: ബഹ്‌റൈനിലെ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. ഈ മാസം പകുതിയോടെ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ബഹ്‌റൈനിലെ വിവിധ ട്രാഫിക് നിരക്കു വര്‍ധനകള്‍ നീട്ടിവെച്ചതായി അധികൃതര്‍ അറിയിച്ചു.

ബഹ്‌റൈന്‍ ആഭ്യന്തരവകുപ്പു മന്ത്രി ലഫ്. ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയാണ് ഫീസ് വര്‍ധനവ് താല്‍ക്കാലികമായി നീട്ടിവെച്ചതായി അറിയിച്ചത്.

ബഹ്‌റൈനില്‍ വാഹന രജിസ്‌ട്രേഷന്‍, പുതിയ ഡ്രൈവിങ് ലൈസന്‍സ്, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയവക്ക് ഈ മാസം പകുതിയോടെ ഇരട്ടിയിലധികം ഫീസ് വര്‍ധനവ് ഉണ്ടാകുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ട്.

ഇതില്‍ ഡ്രൈവിങ് ജോലി ആവശ്യമില്ലാത്ത തൊഴില്‍ മേഖലയിലുള്ള പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ ഏറെ ബുദ്ധിമുട്ടുള്ള നിര്‍ദേശങ്ങളും ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള നിര്‍ദേശങ്ങളും വര്‍ധിപ്പിച്ച ഫീസ് നിരക്കും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചയുടനെയാണ് ഈ നിരക്കുവര്‍ധന തല്‍ക്കാലം നീട്ടിവെക്കുന്നതായി ആഭ്യന്തരമന്ത്രി അറിയിച്ചത്. ഫീസ് വര്‍ധനവ് നീട്ടിവെക്കാനുള്ള കാരണമോ എപ്പോള്‍ തുടങ്ങുമെന്നോ അറിയിപ്പിലില്ല.

അതേസമയം ഈ മാസം ആദ്യം മുതല്‍ സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് പുതിയ ലൈസന്‍സ് അപേക്ഷകരായി ട്രാഫിക് മന്ത്രാലയത്തിലെത്തുന്നത്. സഊദി അറേബ്യയില്‍ നിന്ന് സ്ത്രീകളടക്കമുള്ളവരും ബഹ്‌റൈന്‍ ലൈസന്‍സ് നേടാനായി വ്യാപകമായി രാജ്യത്തെത്തുന്നുണ്ട്. നിരക്കു വര്‍ധന നീട്ടിവച്ചത് ഇവര്‍ക്കും ആശ്വാസമാണ്.

അതിനിടെ രാജ്യത്ത് പുതുതായി ഏര്‍പ്പെടുത്തിയ പെട്രോള്‍ വിലവര്‍ധന പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റംഗങ്ങളുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് പെട്രോള്‍, പുകയില ഉത്പന്നങ്ങള്‍, സോഫ്റ്റ് ഡ്രിങ്ക്‌സ് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ക്ക് ഈ മാസം ആദ്യം മുതല്‍ നിരക്കു വര്‍ധനവ് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇതിനിടയില്‍ ട്രാഫിക് വിഭാഗത്തിന്റെ അറിയിപ്പ് താല്‍ക്കാലികമാണെങ്കിലും ഏറെ ആശ്വാസമാണെന്ന് ഏതാനും പ്രവാസി മലയാളികള്‍ സുപ്രഭാതത്തോട് പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago