സില്‍വര്‍ ഡിസ്‌കവര്‍ നാളെ വിഴിഞ്ഞത്തെത്തും
വിഴിഞ്ഞം: ഈ ടൂറിസം സീസണിലെ രണ്ടാമത്തെ ആഡംബര കപ്പല്‍ സില്‍വര്‍ ഡിസ്‌കവറര്‍ നാളെ വിഴിഞ്ഞത്ത് നങ്കൂരമിടും. ദൈവത്തിന്റെ സ്വന്തം നാടുകാണാന്‍ ആദ്യമായി എത്തുന്ന സില്‍വര്‍ ഡിസ്‌കവറര്‍ 103 അടി നീളവും ഏഴു നിലകളുമുള്ള കൂറ്റന്‍ ജലയാനമാണ്. ലോകം ചുറ്റാനിറങ്ങിയ 120 സഞ്ചാരികളും അവരെ പരിപാലിക്കുന്ന 73 ജീവനക്കാരുടെ സംഘവുമായാണ് വരവ്. നാളെ രാവിലെ ആറിന് വിഴിഞ്ഞം തീരത്തെ പുറംകടലില്‍ നങ്കൂരമിടും. കപ്പലില്‍ നിന്നും പുറത്തിറങ്ങുന്ന സഞ്ചാരികള്‍ അവര്‍ക്കായി പ്രത്യേകം തയാറാക്കുന്ന ടൂറിസ്റ്റ് ബസുകളില്‍ വിഴിഞ്ഞവും കോവളവും തലസ്ഥാന നഗരവുംചുറ്റിക്കണ്ട ശേഷം മടങ്ങിയെത്തും. തുടര്‍ന്ന് ഉച്ചക്ക് രണ്ട് മണിയോടെ കപ്പല്‍ തീരം വിടും. 5818 കേവ് ടണ്‍ ഭാരമുള്ള സില്‍വറിന് വലിപ്പക്കൂടുതല്‍ കാരണം വാര്‍ഫിലടുക്കാന്‍ കഴിയില്ല.കൊച്ചിയില്‍ നിന്ന് കൊളംബോയിലേക്കുള്ള യാത്രമധ്യേയാണ് വിഴിഞ്ഞത്തെത്തുന്നത്.ഈ സീസണില്‍ ആദ്യമെത്തിയ ഐലന്റ്‌സ് കൈ എന്ന കപ്പല്‍ അടുത്ത മാസം വീണ്ടും ഇവിടെയെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."