എ.ബി.സി പദ്ധതി ഉദ്ഘാടനം
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന എ.ബി.സി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോളിങ്) പദ്ധതി വനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് കര്‍ഷകര്‍ക്കുള്ള ധനസഹായം വിതരണം ചെയ്യും. കറവയന്ത്ര വിതരണ പദ്ധതി ജി.എസ് ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 10ന് ഉച്ചയ്ക്ക് രണ്ടിന് കൊട്ടിയം ആര്‍.എ.ഐ.സി കോപ്ലക്‌സില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് എം ശിവശങ്കരപിള്ള പദ്ധതി പരിശീലന സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍ എന്‍ ശശി ആമുഖ പ്രഭാഷണം നടത്തും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബി ബാഹുലേയന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മായാ സുരേഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി ജയപ്രകാശ്, ആശാ ശശിധരന്‍, അഡ്വ ജൂലിയറ്റ് നെല്‍സണ്‍, ഇ എസ് രമാദേവി, ജില്ലാ പഞ്ചായത്തംഗങ്ങളായ എന്‍ രവീന്ദ്രന്‍, സി പി പ്രദീപ്, എസ് ഫത്തഹുദീന്‍, സെക്രട്ടറി കെ പ്രസാദ്, പ്ലാനിംഗ് അഡീഷണല്‍ ഡയറക്ടര്‍ ഡോ ആനിമേരി ഗോണ്‍സാല്‍വസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ നിമ്മി(ചാത്തന്നൂര്‍), ആശാചന്ദ്രന്‍(തൃക്കോവില്‍വട്ടം), എല്‍ ലക്ഷമണന്‍(മയ്യനാട്), ഇത്തിക്കല ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മൈലക്കാട് സുനില്‍, ഷെര്‍ളി സ്റ്റീഫര്‍, ശ്രീജാ ഹരീഷ്, ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തംഗം രേഖാചന്ദ്രന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."