പുറമേരിയിലും എടച്ചേരിയിലും ശുദ്ധജലം പാഴാകുമ്പോഴും അധികൃതര്‍ക്ക് നിസ്സംഗത
എടച്ചേരി: വരാന്‍പോകുന്ന കൊടുംവരള്‍ച്ച കണക്കിലെടുത്ത് നാടും നഗരവും ശുദ്ധജല സംരക്ഷണത്തിന് വിവിധ മാര്‍ഗങ്ങള്‍ കണ്ടെണ്ടത്തുന്നതിനിടയില്‍, പുറമേരിയിലും എടച്ചേരിയിലും പൈപ്പുകള്‍ പൊട്ടി ശുദ്ധജലം പാഴാകുന്നു. ദിവസങ്ങളായി ഈ പൈപ്പില്‍ നിന്നു വെളളം പാഴാകുകയാണെങ്കിലും അധികൃതര്‍ നിസ്സംഗത തുടരുകയാണ്. പുറമേരിയിലെ ജല അതോറിറ്റി ഓഫിസിന് തൊട്ടുതാഴെയാണ് വലിയ പൈപ്പുകള്‍ പൊട്ടി ജലം പാഴാവുന്നത്.
വടകര-തൊട്ടില്‍പാലം റോഡരുകില്‍ പുറമേരി വാട്ടര്‍ അതോറിറ്റി ഓഫിസിനു തൊട്ടുതാഴെയുളള പൈപ്പ് രണ്ടണ്ടിടത്തായി പൊട്ടിക്കിടക്കുകയാണ്. പൈപ്പുകള്‍ കൂട്ടിയോജിപ്പിച്ചത് ദ്രവിച്ചുപോയതാണ് പൊട്ടാന്‍ കാരണമായത്. പുറമേരി വെളളൂരില്‍ നിന്നു പമ്പ് സെറ്റ് വഴി അടിച്ച് പുറമേരിയിലെ പ്ലാന്റില്‍ എത്തിക്കുന്ന വെളളമാണ് ഇങ്ങനെ നഷ്ടമാകുന്നത്. വെളളം പാഴാകുന്ന രണ്ടണ്ടിടത്തും പൈപ്പില്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടണ്ട് മൂടിയിട്ടിരിക്കുകയാണ്. ഈ ഓഫിസിന്റെ പ്രവര്‍ത്തനപരിധി ഏറെ കുറച്ചിട്ടും കുടിവെളള ലഭ്യത കാര്യക്ഷമമല്ലെന്ന് നേരത്തെ പരാതി ഉണ്ടണ്ടായിരുന്നു. ഇപ്പോള്‍ എടച്ചേരി, പുറമേരി, തൂണേരി തുടങ്ങിയ ഏതാനും പഞ്ചായത്തുകള്‍ മാത്രമാണ് ഈ പ്ലാന്റിന് കീഴില്‍വരുന്നത്.
എടച്ചേരി പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ കുനിയില്‍ താഴറോഡിലും രണ്ടണ്ടിടത്തായി പൈപ്പ് പൊട്ടി ജലം പാഴാവാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇവിടെയും അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. ഇവിടെ വൈദ്യുതി തൂണിനടുത്താണ് പൈപ്പ് പൊട്ടി വെളളം കെട്ടിക്കിടക്കുന്നത്. തൂണിനു താഴെ വെളളം കെട്ടിക്കിടക്കുന്നതിനാല്‍ വൈദ്യുതി തൂണ്‍ ദ്രവിച്ചു പൊട്ടിവീഴാനും സാധ്യതയുളളതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."