വരള്‍ച്ച: ജലസംഭരണി നിര്‍മാണവുമായി ഉണ്ണികുളം പഞ്ചായത്ത്
പൂനൂര്: വരള്‍ച്ചയെ നേരിടാന്‍ ഉണ്ണികുളം പഞ്ചായത്തില്‍ ജലസംഭരണികള്‍ ഒരുങ്ങുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജലസംഭരണികള്‍ നിര്‍മിക്കുന്നത്.
ആറുമുതല്‍ ഒന്‍പതു മീറ്റര്‍ വരെ നീളവും മൂന്നു മുതല്‍ അഞ്ചു മീറ്റര്‍ വരെ വീതിയും ഒന്നര മീറ്റര്‍ ആഴവുമുള്ള നാല്‍പ്പതോളം സംഭരണികളാണ് വിവിധ വാര്‍ഡുകളിലായി നിര്‍മിക്കുന്നത്.
കുഴികളില്‍ ടാര്‍പോളിന്‍ വിരിച്ചാണ് മഴക്കാലത്ത് വെള്ളം സംഭരിക്കുക.
ഇങ്ങനെ സംഭരിക്കുന്ന മഴവെള്ളം അടുത്ത വരള്‍ച്ചാ കാലത്ത് കുടിവെള്ളത്തിനല്ലാത്ത മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് ലക്ഷ്യം. ഒട്ടേറെ കിണര്‍ കുഴിച്ചിട്ടും വെള്ളം കിട്ടാത്ത സ്ഥലങ്ങളില്‍ ഇത്തരം പദ്ധതികള്‍ ഏറെ ഗുണകരമായിരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ് അഭിപ്രായപ്പെട്ടു. ഈ പദ്ധതിക്കൊപ്പം പഞ്ചായത്തില്‍ കിണര്‍ റീചാര്‍ജ് പദ്ധതിയും നടന്നുവരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."