HOME
DETAILS

ഇസ്‌റാഈല്‍ രാഷ്ട്രത്തിനുള്ള അംഗീകാരം റദ്ദാക്കാന്‍ പി.എല്‍.ഒ തീരുമാനം

  
backup
January 17 2018 | 03:01 AM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8



റാമല്ല: ഇസ്‌റാഈല്‍ രാജ്യത്തിനുള്ള അംഗീകാരം റദ്ദാക്കാന്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍(പി.എല്‍.ഒ) കേന്ദ്ര കൗണ്‍സില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും എക്‌സിക്യൂട്ടിവ് കമ്മിറ്റിയെയുംചുമതലപ്പെടുത്തി. 1967 വരെയുള്ള അതിര്‍ത്തി പ്രകാരമുള്ള ഫലസ്തീന്‍ രാഷ്ട്രത്തെ ഇസ്‌റാഈല്‍ അംഗീകരിക്കുന്നതു വരെ ഈ നിലപാടുമായി മുന്നോട്ടുപോകാനാണു നിര്‍ദേശം. ഫലസ്തീന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'വഫ' ആണ് ഇക്കാര്യം പുറത്തുവിട്ടത്.
അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ റാമല്ലയില്‍ കഴിഞ്ഞ ദിവസം സമാപിച്ച പി.എല്‍.ഒ സെന്‍ട്രല്‍ കൗണ്‍സില്‍ യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഫലസ്തീനിലെ രണ്ടാമത്തെ ഏറ്റവും വലിയ നയകാര്യ സമിതിയാണ് പി.എല്‍.ഒയുടെ സെന്‍ട്രല്‍ കൗണ്‍സില്‍. ഇസ്‌റാഈലുമായി ചേര്‍ന്ന് ഒപ്പുവച്ച ഓസ്‌ലോ കരാര്‍ നിലനില്‍ക്കില്ലെന്നും യോഗത്തില്‍ പ്രഖ്യാപനമുണ്ടായിട്ടുണ്ട്.
ഇസ്‌റാഈലുമായി സുരക്ഷാരംഗത്ത് സഹകരിക്കുന്നതു നിര്‍ത്തലാക്കും. ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിക്കുകയും തങ്ങളുടെ എംബസികള്‍ അങ്ങോട്ടേക്കു മാറ്റുകയും ചെയ്യുന്ന എല്ലാ രാജ്യങ്ങളുമായുമുള്ള ബന്ധം വിച്ഛേദിക്കാന്‍ അറബ് രാജ്യങ്ങളോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജറൂസലം പ്രഖ്യാപനത്തെ തുടര്‍ന്നാണ് പി.എല്‍.ഒയുടെ കേന്ദ്ര കൗണ്‍സില്‍ വെസ്റ്റ്ബാങ്കില്‍ യോഗം ചേര്‍ന്നത്. ഇസ്‌റാഈല്‍ അധിനിവിഷ്ട പ്രദേശത്ത് പി.എല്‍.ഒയുടെ യോഗം ചേരുന്നതില്‍ പ്രതിഷേധിച്ച് ഹമാസ്, ഇസ്‌ലാമിക് ജിഹാദ് എന്നീ സംഘടനകള്‍ കൗണ്‍സിലില്‍ പങ്കെടുത്തിരുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  14 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  14 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  31 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  39 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago