ആധാറില്‍ അന്തിമവാദം തുടങ്ങി
ന്യൂഡല്‍ഹി: ആധാര്‍ കേസിലെ അന്തിമ വാദം സുപ്രിംകോടതിയില്‍ ആരംഭിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. സ്വകാര്യത എന്ന ഭരണാഘടനാപരമായ മൗലികഅവകാശത്തെ ഹനിക്കുന്നതാണ് ആധാര്‍ എന്ന ഹരജിയിലാണ് വാദം കേള്‍ക്കുന്നത്.
സ്വകാര്യത സംരക്ഷിക്കുയെന്നത് ഭരണാഘടനാപരമായ അവകാശമാണെന്ന് കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ സുപ്രിംകോടതിയുടെ ഒന്‍പതംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. സ്വകാര്യതയെ ലംഘിക്കുന്നതാണ് ആധാര്‍ എന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് സുപ്രിംകോടതി സമീപിച്ചിട്ടുള്ളത്.
500 രൂപക്ക് ആരുടേയും ആധാര്‍ വിവരങ്ങള്‍ അടങ്ങിയ ഡാറ്റാബേസ് ലഭ്യമാകുമെന്ന വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലാണ് വാദം എന്നതുകൂടി ശ്രദ്ധേയമാണ്. ട്രീബ്യൂണില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്ത കണ്ടെത്തിയ ലേഖിക രചനക്കെതിരെ യുണീക് ഐഡന്റ്റിഫിക്കേഷന്‍ അതോറിറ്റി പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."