സ്വകാര്യവ്യക്തി ഭൂമി ഇടിച്ചുനിരത്തുന്നു; പുള്ളിപ്പാടം വില്ലേജ് അധികൃതര്‍ക്ക് മൗനം
നിലമ്പൂര്‍: പുള്ളിപ്പാടം വില്ലേജില്‍പ്പെട്ട പതിനാലാം ബ്ലോക്കിലെ സ്വകാര്യവ്യക്തി ഭൂമി ഇടിച്ചുനിരത്തുന്നു. സംഭവത്തില്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ല. പാരിസ്ഥിതിക ചട്ടങ്ങള്‍ കാറ്റില്‍ പറത്തി അരീക്കോട് സ്വദേശിയാണ് ഭൂമിയിടിച്ച് നിരത്തി നിര്മാണപ്രവര്ത്തനത്തിനൊരുങ്ങുന്നത്. അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മിക്കാനാണ് പദ്ധതി.
മൂവായിരം വനമേഖലയിലെ മാണിക്കല്‍ മുടിയോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യഭൂമിയിലാണ് അനധികൃത പ്രവൃത്തി നടക്കുന്നത്. ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള പ്രദേശത്താണ് ജിയോളജിക്കല്‍, വില്ലേജ് അധികൃതരെ നോക്കുകുത്തിയാക്കി പ്രവൃത്തി തുടരുന്നത്.
ഈ ഭാഗത്തെ പാറകള്‍ പൊട്ടിക്കുകയും ജെ.സി.ബി ഉപയോഗിച്ച് ഭൂമി ഇടിച്ചുനിരത്തുകയും ചെയ്തിട്ടുണ്ട്.
കുത്തനെ കിടക്കുന്ന പ്രദേശത്താണ് പ്രവൃത്തി പുരോഗമിക്കുന്നത്. വില്ലേജ് അധികൃതര്‍ ജിയോളജിക്കല്‍ വിഭാഗത്തിനു പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുക്കാന്‍ തയാറാകുന്നില്ല. കൃത്യമായ വിഹിതം ഇവര്‍ക്ക് ലഭിച്ചതാണ് ഉദ്യോഗസ്ഥര്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാത്തതെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."