തെരഞ്ഞെടുപ്പു പരാജയം: യു.ഡി.എഫിലും എല്‍.ഡി.എഫിലും കലാപം
കട്ടപ്പന: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ് ഇരുമുന്നണികളിലും ആരോപണ പ്രത്യാരോപണങ്ങളുടെ പെരുമഴ. പീരുമേട്ടിലും ഉടുമ്പന്‍ചോലയിലുമാണ് കലാപം ഏറെ രൂക്ഷമായിരിക്കുന്നത്. പീരുമേട്ടില്‍ യുഡിഎഫ് 314 വോട്ടിനു പിന്നില്‍പോയതാണ് ഇവിടുത്തെ കലാപത്തിനാധാരം.
ഉടുമ്പന്‍ചോലയില്‍ ഇരുമുന്നണികളിലും വോട്ടിനെചൊലി കലാപം മൂര്‍ഛിച്ചിരിക്കുകയുമാണ്. യുഡിഎഫ് 1109 വോട്ടിന് ഇവിടെ പരാജയപ്പെട്ടതാണ് യുഡിഎഫിലെ കലാപകാരണമെങ്കില്‍ എല്‍ഡിഎഫ് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും വിജയിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം. മണിക്ക് മന്ത്രിസ്ഥാനം നഷ്ടമായതും സംബന്ധിച്ചാണ് തര്‍ക്കം. ഇവിടെ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനെ പ്രതിക്കൂട്ടിലാക്കിയാണ് കലാപം മൂര്‍ഛിച്ചിരിക്കുന്നത്.
ഉടുമ്പന്‍ചോലയില്‍ യുഡിഎഫിന് മുന്‍തൂക്കമുള്ള പഞ്ചായത്തുകളില്‍ യുഡിഎഫ് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായതിനെചൊല്ലി ഉയര്‍ന്നിരിക്കുന്ന വിവാദം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ കൂട്ടരാജിയോളം എത്തിയിരിക്കുകയാണ്. മണ്ഡലത്തിലെ രാജാക്കാട്, രാജകുമാരി, സേനാപതി, ഉടുമ്പന്‍ചോല പഞ്ചായത്തുകളില്‍ യുഡിഎഫിന് പ്രതീക്ഷിച്ചത്ര വോട്ടുകള്‍ ലഭിച്ചില്ല. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥിക്കും കാര്യമായ വോട്ടുനേടായില്ല. യുഡിഎഫിന് മുന്‍തൂക്കമുള്ള ഇരട്ടയാര്‍, നെടുങ്കണ്ടം, പാമ്പാടുംപാറ പഞ്ചായത്തുകളില്‍ എന്‍ഡിഎ വോട്ടുകള്‍ നേടിയിട്ടും യുഡിഎഫിന് ഉദ്ദേശിച്ച മുന്നേറ്റം നടത്താനായില്ല. ഇതിനിടയിലാണ് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനെതിരെയും ആരോപണം ഉയര്‍ന്നിരിക്കുന്നത്. പീരുമേട് മണ്ഡലത്തിലെ ചക്കുപള്ളം, കുമളി പഞ്ചായത്തുകളില്‍ യുഡിഎഫിന് ദയനീയ സ്ഥിതിയായിരുന്നു. ഇതാണ് പീരുമേട്ടിലെ കലാപത്തിനു കാരണമായിരിക്കുന്നത്. പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് കുമളിയില്‍ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ സ്ഥാനങ്ങള്‍ രാജിവച്ചിട്ടുമുണ്ട്.
കഴിഞ്ഞ പാര്‍ലമെന്റ്, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് യുഡിഎഫുമായി അകന്നുനിന്നവരെ അനുനയിപ്പിക്കാനോ തിരിച്ചെടുക്കാനോ യുഡിഎഫ് നേതൃത്വത്തിനു കഴിയാതെപോയതും പരാജയത്തിന്റെ ആക്കം വര്‍ധിപ്പിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."