HOME
DETAILS
MAL
'ഇന്ത്യക്കുമുണ്ട് ഒരു ട്രംപ്' -മോദിക്കെതിരെ അമ്പെയ്ത് രാഹുല്‍ ഗാന്ധി
backup
February 09 2017 | 06:02 AM
ബുലന്ദ്ഷഹര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശന ശരമെറിഞ്ഞ് വീണ്ടും രാഹുല്‍. മോദിയെ 'ഇന്ത്യന്‍ ട്രംപ്' എന്ന് വിശേഷിപ്പിച്ചാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.
'അമേരിക്കന്‍ ജനത ഡോണാള്‍ഡ് ട്രംപിനെ ഇപ്പോഴാണ് അവരുടെ പ്രസിഡന്റാക്കിയതെങ്കില്‍ ഇന്ത്യക്കാര്‍ അവരുട ട്രംപിനെ രണ്ടര വര്‍ഷം മുമ്പു തെരഞ്ഞെടുത്തിട്ടുണ്ട്.'- രാഹുല്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.
കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് റദ്ദാക്കല്‍ തീരുമാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും കഷ്ടതകള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തിനെതിരെയും രാഹുല്‍ ആഞ്ഞടിച്ചു. സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവരും ഇതു മൂലം കഷ്ടപ്പാടിലായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ക്ക് അവര്‍ക്കാവശ്യമായ വളമൊ വിത്തോ വാങ്ങാന്‍ കഴിയുന്നില്ല. നോട്ട് മാറ്റാന്‍ വരി നിന്ന് മരിച്ചവര്‍ ധാരാളമാണ്. ഇത്തരത്തില്‍ മരണപ്പെട്ടവരെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെയും രാഹുല്‍ കുറ്റപ്പെടുത്തി. മരിച്ചവരുടെ കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയുമില്ലെന്നും അവര്‍ക്കു ധനസഹായം നല്‍കാന്‍ പോലും സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."