HOME
DETAILS
MAL
'സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു'
backup
January 18 2018 | 02:01 AM
തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ധര്‍ണകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം താലൂക്ക് ഓഫിസിനു മുന്നില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റവും സാമ്പത്തികത്തകര്‍ച്ചയും ഇന്ധന വിലവര്‍ധനയും പെന്ഷന് മുടക്കവും സാധാരണക്കാരുടെ നട്ടെല്ലൊടിക്കുകയാണ്. കാര്ഷികോല്പന്നങ്ങള്ക്കു ന്യായവില കിട്ടാത്തതിനാല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞിട്ടും രാജ്യത്ത് ഓരോ ദിവസവും ഇന്ധന വില വര്‍ധിപ്പിക്കുകയാണെന്നും ഹസ്സന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."