പത്രപ്രവര്‍ത്തക വ്യവസായ ബന്ധസമിതി പുനഃസംഘടിപ്പിച്ചു
തിരുവനന്തപുരം: ലേബര്‍ കമ്മിഷണര്‍ ചെയര്‍മാനായി പത്രപ്രവര്‍ത്തക വ്യവസായ ബന്ധ സമിതി പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.
കെ.ജെ.തോമസ് (ദേശാഭിമാനി) ലാല്‍ ജോണ്‍.കെ (മലയാള മനോരമ), വിശാഖ് മധുസൂദനന് (കേരള കൗമുദി), ഉമ്മര്‍ ഫാറൂഖ് (മാധ്യമം), സുരേഷ് കുമാര്‍ എ.ജി(മംഗളം), എ.ഡി.എല്‍.മുസ്തഫ(ചന്ദ്രിക),എം.ആര്.ബാലമുരളി (ദി ഹിന്ദു), എന്‍.നീലിമ മനോജ്(വീക്ഷണം), ആര്.ഗോപാലകൃഷ്ണന്(മെട്രോ വാര്‍ത്ത), ഐ.എസ്.ബിന്ദുമോള്‍(ജനയുഗം), ടി.വി.പ്രസാദ് ബാബു(ജന്മഭൂമി), പി.സുരേഷ്കുമാര്‍(എക്സ്പ്രസ് പബ്ലിക്കേഷന്‍സ്), സി.കെ.ശശികുമാര്‍ (ഡെക്കാന്‍ ക്രോണിക്കിള്‍) എന്നിവരാണ് തൊഴിലുടമാ പ്രതിനിധികള്‍.
തൊഴിലാളി പ്രതിനിധികളായി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജനറല്‍ സെക്രട്ടറി സി.നാരായണന്, സുപ്രഭാതം തിരുവനന്തപുരം ബ്യൂറോ ചീഫ് വി.അബ്ദുള്‍ മജീദ്, ജോണ്സണ് വേങ്ങത്തടം(ദീപിക,) സമീര്‍ കല്ലായി(തേജസ്)എം.വി.ഫിറോസ് (സിറാജ്), റഷീദ് ആനപ്പുറം (ദേശാഭിമാനി), എന്‍.സി.പി രഞ്ജിത്(മലയാള മനോരമ), ആര്.ജയപ്രസാദ് (മാതൃഭൂമി), ടി.കെ.ഹരീഷ് (മീഡിയാ വണ്‍), ജോയി എം.മണ്ണൂര്‍ (മംഗളം), എ.ടി.മന്‍സൂര്‍(മാധ്യമം), പി.ശ്രീകുമാര്‍ (ജന്മഭൂമി), പി.കെ.ഹാരിസ് എന്നിരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. നോണ്‍ ജേണലിസ്റ്റ് പ്രതിനിധികളായി ഗോപന് അമ്പാട്ട് (ദേശാഭിമാനി), ജെയ്സണ്‍ മാത്യു (ദീപിക) എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു വര്‍ഷമാണ് സമിതിയുടെ കാലാവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."