രണ്ട് ഇന്നിങ്സിലും റണ്ണൗട്ട്; അപൂര്‍വ റെക്കോര്‍ഡിട്ട് പൂജാര
സെഞ്ചൂറിയന്‍: ഇന്ത്യന്‍ ബാറ്റ്സ്മാന് ചേതേശ്വര്‍ പൂജാരയ്ക്ക് ഒരപൂര്‍വ റെക്കോര്‍ഡ്. ടെസ്റ്റ് മത്സരത്തിന്റെ രണ്ടിന്നിങ്സിലും റണ്ണൗട്ടാകുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് പൂജാര സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് താരം ഇത്തരമൊരു റെക്കോര്‍ഡ് നേടിയത്. ആദ്യ ഇന്നിങ്സില്‍ എന്‍ഗിഡിയുടെ നേരിട്ടുള്ള ഏറില്‍ ആദ്യ പന്തില്‍ തന്നെ റണ്ണൗട്ടായ പൂജാര രണ്ടാം ഇന്നിങ്സില്‍ 47 പന്തില്‍ 19 റണ്‍സുമായി മികച്ച സ്കോറിലേക്ക് കുതിക്കവേയാണ് റണ്ണൗട്ടിലൂടെ കൂടാരം കയറിയത്. എന്‍ഗിഡി, ഡിവില്ല്യേഴ്സ്, ക്വിന്റന്‍ ഡി കോക്ക് ത്രയമാണ് പൂജാരയെ മടക്കിയത്. നേരത്തെ അവസാനമായി ഇത്തരമൊരു റെക്കോര്‍ഡിട്ടത് മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീവന്‍ ഫ്ളെമിങായിരുന്നു. 2000ത്തില്‍ സിംബാബ്വെക്കെതിരായ പോരാട്ടത്തിന്റെ രണ്ട് ഇന്നിങ്സിലും ഫ്ളെമിങ് റണ്ണൗട്ടായി മടങ്ങിയിരുന്നു. രണ്ടിന്നിങ്സിലുമായി ഇത്തരത്തില്‍ പുറത്താകുന്ന ലോക ക്രിക്കറ്റിലെ 25ാം ബാറ്റ്സ്മാനായും പൂജാര മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."