നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ അറസ്റ്റില്‍
ചക്കരക്കല്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ചയും പിടിച്ചുപറിയും നടത്തിയ സംഘത്തിലെ രണ്ടു പേരെ പൊലിസ് അറസ്റ്റു ചെയ്തു. ഏച്ചൂര്‍ കാനച്ചേരിയിലെ എം വിജീഷ്(30), കൂട്ടാളിയായ പതിനേഴര വയസുകാരന് എന്നിവരെയാണ് എസ്.ഐ പി ബിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ചക്കരക്കല്‍, എടക്കാട്, കണ്ണൂര്‍ ടൗണ്‍, കൂത്തുപറമ്പ് സ്റ്റേഷന് പരിധികളിലെ നിരവധി കളവുകേസുകളില്‍ പ്രതികളാണിവരെന്നു പൊലിസ് പറഞ്ഞു. 2016 ജൂണ്‍ 13ന് പകല്‍ പന്നിയോട്ട് റോഡിലൂടെ നടന്നുപോവുകയായിരുന്ന ബാവുക്ക പുതിയപുരയില്‍ നാണി(65)യുടെ ഒരു പവന്റെ സ്വര്‍ണമാല പറിച്ചെടുത്തു കളഞ്ഞത് ഇവരാണ്. മാര്‍ച്ച് 15ന് ചക്കരക്കല്‍ സോനാറോഡിലെ പത്മിനിയുടെ(73) വീട് കുത്തിതുറന്ന് കവര്‍ച്ച നടത്തിയത് ഇവരാണെന്നു സംശയിക്കുന്നു. ഫെബ്രുവരി 13ന് കാവിന്മൂല കണ്ണാടിവെളിച്ചം റോഡില്‍ പ്രശാന്തിയിലെ ഒ.പി ശോഭനയുടെ രണ്ടരപവന്‍ മാലയും കവര്‍ന്നു. ആയാഞ്ചിപ്പാലത്തെ കവിണിശേരി ബാലകൃഷ്ണന്റെ പൂട്ടിയിട്ട വീടു പട്ടാപ്പകല്‍ കുത്തിതുറന്ന് 15000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലും ഇവര്‍ പ്രതികളാണ്. കണ്ണൂര്‍ ടൗണ്‍ പൊലിസ് പരിധിയില്‍ പൂട്ടിയിട്ട വീടു കുത്തിതുറന്ന് പന്ത്രണ്ടര പവന്റെ ആഭരണങ്ങള്‍ കവര്‍ച്ച കേസിലും ഇവരാണ് പ്രതികളെന്നു സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."