HOME
DETAILS
MAL
ട്രംപ് ശാരീരികമായും മാനസികമായും പൂര്‍ണനെന്ന് വൈറ്റ് ഹൗസ്
backup
January 18 2018 | 02:01 AM
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശാരീരികമായും മാനസികമായും പൂര്‍ണനാണെന്ന് വൈറ്റ് ഹൗസ് ഡോക്ടര്‍ റോനി ജാക്സണ്. മാനസിക-ശാരീരിക പരിശോധനയില്‍ മികച്ച പ്രതികരണമാണ് ട്രംപിനുള്ളതെന്ന് പരിശോധനകള്‍ വ്യക്തമാക്കിയതായി റോനി ജാക്സണ് പറഞ്ഞു.
ട്രംപിന്റെ ശാരീരിക മാനസിക നില കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നു. ഇതിന് നേതൃത്വം നല്‍കിയത് റോനി ജാക്സണായിരുന്നു. ഓര്മ, ക്ഷയം ഉള്‍പ്പെടെയുള്ള മാനസിക ശേഷി അളക്കുന്ന പരിശോധനകളില്‍ ട്രംപിന് ന്യൂനതകളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആറ് അടി ഉയരമുള്ള ട്രംപിന് 239 പൗണ്ട് തൂക്കമുണ്ട്. 2016 സെപ്റ്റംബറിനെ അപേക്ഷിച്ച് മൂന്ന് പൗണ്ട് തൂക്കം വര്‍ധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."