സഊദി ലക്ഷ്യമാക്കി വീണ്ടും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം
റിയാദ്: സഊദി ലക്ഷ്യമാക്കി വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം. എന്നാല്‍, ബാലിസ്റ്റിക് മിസൈല്‍ ആകാശത്തു വെച്ച് തകര്‍ത്തതായി സഊദി സഖ്യ സേന അറിയിച്ചു. ചൊവ്വാഴ്ച്ച രാത്രിയോടെയാണ് അതിര്‍ത്തി പ്രദേശമായ ജിസാന്‍ ആകാശത്തു വെച്ച് സഊദി വ്യോമ പ്രതിരോധ സേന മിസൈല്‍ വേധ സംവിധാനം ഉപയോഗിച്ച് ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തത്. സംഭവത്തില്‍ ആളപായമില്ലെന്നും ചെറിയ നാശ നഷ്ടങ്ങള്‍ ഉണ്ടായെന്നും സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി മാധ്യമങ്ങളൊട് വ്യക്തമാക്കി.
യമനിലെ ഹൂതി നിയന്ത്രണത്തിലെ മിസൈല്‍ കേന്ദ്രത്തില്‍ നിന്നും രാത്രി 8:30 ഓടെയാണ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ ഇനത്തില്‍ പെട്ട മിസൈല്‍ വിക്ഷേപിച്ചത്. എന്നാല്‍, സഊദി വ്യോമ പ്രതിരോധ സേന പാട്രിയാറ്റ് മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് അദേഹം പറഞ്ഞു. അതെ സമയം, ചൊവ്വാഴ്ച്ച രാത്രി തന്നെ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന ഹൂതി മിസൈല്‍ വിക്ഷേപണ തറയില്‍ ശക്തമായ ബോംബാക്രമണം നടത്തി. ആക്രമണത്തില്‍ ഹൂതികളുടെ മിസൈല്‍ വിക്ഷേപണ കേന്ദ്രം പൂര്‍ണ്ണമായും തകര്‍ന്നതായും സഖ്യ സേന വ്യക്തമാക്കി. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഇത് മൂന്നാം തവണയാണ് സഊദിയെ ലഷ്യമാക്കി യമനില്‍ നിന്നും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."