പൂടങ്കല്ലിലെ ചിട്ടി പ്രശ്‌നം; നേതാക്കള്‍ പണം തിരിച്ചടച്ചതു വിവാദമാകുന്നു
രാജപുരം: പൂടങ്കല്ലില്‍ സി.പി.എം നിയന്ത്രണത്തിലുള്ള ക്ലബിലെ ചിട്ടിപ്പണം ഈടുവച്ച് പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ കൂടിയായ അംഗങ്ങള്‍ ബാങ്കില്‍ നിന്നു വായ്പയെടുത്ത സംഭവം വിവാദമായതോടെ പണം ബാങ്കില്‍ തിരിച്ചടച്ചു.
സംഭവം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച പത്തംഗ സമിതിയുടെ പരിശോധനയ്ക്കു മുമ്പാണു പണം അടച്ചത്. പൂടങ്കലിലെ ഒരു ക്ലബിലാണ് എട്ടു ലക്ഷം രൂപ, ചിട്ടി ഇടപാടുകാര്‍ അറിയാതെ വായ്പയെടുത്തത്. അതിനിടെ പരിശോധനയ്ക്കു മുമ്പ് പണം പാര്‍ട്ടി അറിഞ്ഞു തന്നെ അടപ്പിച്ച് അഴിമതി നടത്തിയവര്‍ക്കെതിരേ പാര്‍ട്ടി നടപടിയെടുക്കാതെ സംരക്ഷിക്കുകാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതു പാര്‍ട്ടിയിലും ക്ലബിലും വീണ്ടും വിവാദത്തിനു കാരണമായി.
കഴിഞ്ഞ ദിവസം രാത്രിയാണ് അന്വേഷണസമിതി യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ ക്ലബിലെ കണക്കുകളെല്ലാം പരിശോധിച്ചപ്പോള്‍ എല്ലാം കൃത്യമാണെന്നു കണ്ടെത്തിയിരുന്നു. ബാങ്കില്‍ പണം അടച്ചതായും കണ്ടെത്തിയിരുന്നു. ഇതോടെ ക്ലബിലെ കണക്കുകളില്‍ തിരിമറി നടന്നിട്ടില്ലെന്ന് അംഗങ്ങള്‍ വിലയിരുത്തി.
ഇതു ക്ലബിന്റെ ഉത്തരവാദപ്പെട്ടവരെ ബോധ്യപ്പെടുത്തിയാണ് അംഗങ്ങള്‍ മടങ്ങിയത്. അതേ സമയം കമ്മിറ്റി കണ്ടെത്തിയതു ശരിയായ കണക്കല്ലെന്നും ഒരു ലക്ഷം രൂപയുടെ കുറവ് ഉണ്ടെന്നുമാണ് ഇപ്പോള്‍ ഉയര്‍ന്ന ആരോപണം.
പാര്‍ട്ടി മുന്‍ കൈയെടുത്തു തന്നെയാണു പണം ബാങ്കില്‍ അടച്ചതെന്നും അവര്‍ ആരോപിക്കുന്നുണ്ട്. പണം തിരിമറി നടത്തിയവരെ പാര്‍ട്ടിതല അച്ചടക്ക നടപടിക്കു വിധേയരാക്കാതെ അവരെ സംരക്ഷിക്കുന്ന നിലപാട് എടുത്തതിനെതിരേ വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."