സഊദിയില്‍ ഭീകരന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
റിയാദ്: സഊദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ കൊടും ഭീകരനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശീഈകള്‍ തിങ്ങി പാര്‍ക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന് ഇപ്പോഴും തലവേദന ആയ ഖത്തീഫില്‍ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിലാണ് ഭീകരന് അബ്ദുല്ല അല്‍ ഖലാഫ് കൊല്ലപ്പെട്ടത്. ഇവിടെ കൃഷിസ്ഥലത്ത് ഒളിച്ചു കഴിയുകയായിരുന്ന ഭീകരനെ കണ്ടെത്തിയ സൈന്യം കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് നിരസിച്ചു സൈനികര്‍ക്കു നേരെ നിറയൊഴിച്ചതിനെ തുടര്‍ന്നു വെടിവെപ്പ് ആരംഭിക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരന് കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പോലീസ് വാഹനങ്ങള്‍, ആക്രമിച്ചതില്‍ മുഖ്യ പങ്കു വഹിച്ചയാളാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. തട്ടിക്കൊണ്ടു പോയി കൊല്ലപ്പെട്ട ഖതീഫ് ജഡ്ജി ശൈഖ് മുഹമ്മദ് അല്‍ ജീറാനി കേസിലും ഇയാള്‍ പ്രതിയാണെന്ന് സംശയിക്കുണ്ട്.
അതിനിടെ, കഴിഞ്ഞ 21 വര്‍ഷത്തിനിടെ ഭീകരരില്‍ നിന്നായി 51 ടണ്‍ ടി എന്‍ ടി പിടികൂടിയതായി ദേശീയ സുരക്ഷാ ഏജന്‍സി അറിയിച്ചു. നാലായിരം കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഈ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് 13000 ആളുകളെയെങ്കിലും കൊല്ലപ്പെടുമായിരുന്നു. 4.1 ശേഷിയുള്ള ഭൂകമ്പം സൃഷ്ടിക്കുന്ന നാശ നഷ്ട്ടം ഉണ്ടാക്കാന്‍ കഴിയുന്നതായിരുന്നു ഇവ. 21 വര്‍ഷത്തിനിടെ രാജ്യത്ത് 1096 ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. ഇതില്‍ 863 എണ്ണമാണ് ലക്ഷ്യം കണ്ടത്. ബാക്കി പരാജപ്പെടുയായിരുന്നു. ഇക്കാലയളവില്‍ 3007 സാധാരണക്കാരും 333 സുരക്ഷാ സൈനികരും 695 ഭീകരരും കൊല്ലപ്പെട്ടു. 4529 തോക്കുകള്‍, 450 റഷ്യന്‍ നിര്‍മിത ബോംബുകള്‍, മൂന്നു സാം മിസൈലുകള്‍, 374 ആര് പി ജി, 241 ബെല്‍റ്റ് ബോംബുകള്‍, 47 സൈനിക സ്ഫോടക വസ്തുക്കളും പിടികൂടിയിട്ടുണ്ട്. പിടികൂടുന്ന ഭീകരരെ കൗണ്‍സിലിംഗ് കൊടുത്ത് ജീവിതത്തിലേക്ക് തിരിച്ചു കൊട് വരികയാണ് ചെയ്യുന്നത്. 3002 പേരില്‍ 2597 പേരുംസാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നതായാലും ദേശീയ സുരക്ഷാ ഏജന്‍സി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."