ദിര്‍ഹമല്ല, ഇതൊരു ക്ഷണക്കത്താണ്
കാസര്‍കോട്: ഏതു കാര്യത്തിലും പുതുമ തേടുന്ന പുതു തലമുറ വിവാഹ ക്ഷണക്കത്തിലും പുതുമ സൃഷ്ടിക്കുകയാണ്. സ്ഥലം ആധാരം ചെയ്തു കൊടുക്കുന്ന രീതിയിലും പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ് തുടങ്ങിയ വിവിധ കാര്‍ഡുകളുടെ മോഡലിലും ക്ഷണക്കത്ത് അടിച്ചു പുതുമ സൃഷ്ടിച്ചവര്ക്കിടയില് ഒരു യുവാവ് യു.എ.ഇ ദിര്‍ഹമിന്റെ മോഡലില്‍ കല്ല്യാണക്കുറി അടിച്ചാണ് തന്റെ വിവാഹത്തിന് അതിഥികളെ ക്ഷണിക്കുന്നത്. ബംബ്രാണ അണ്ടിത്തടുക്കയിലെ നാസറിന്റെ വിവാഹ ക്ഷണക്കത്താണ് യു.എ.ഇ ദിര്‍ഹം മോഡലില്‍ വ്യത്യസ്തതക്കു വേണ്ടി അടിച്ചത്.
ഒറ്റനോട്ടത്തില്‍ ഈ ക്ഷണക്കത്ത് കണ്ടാല്‍ യു.എ.ഇയുടെ ദിര്ഹമാണെന്നേ തോന്നുകയുള്ളൂ. സൂക്ഷിച്ചു നോക്കിയാലാണ് ഇതൊരു വിവാഹ ക്ഷണക്കത്താണെന്നു മനസിലാക്കാന്‍ സാധിക്കുക.
യു.എ.ഇ ദിര്‍ഹമില്‍ ഉണ്ടാകുന്ന എല്ലാവിധ ചിഹ്നങ്ങളും മറ്റും അതേപടി പകര്‍ത്തിയിട്ടുള്ള ക്ഷണക്കത്തില്‍ അറബിയില്‍ എഴുത്തുകളും പതിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."