HOME
DETAILS

അക്ഷരവെളിച്ചമേകി ജി.എല്‍.പി സ്‌കൂള്‍ 128ന്റെ നിറവില്‍

  
backup
January 18 2018 | 03:01 AM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%ae%e0%b5%87%e0%b4%95%e0%b4%bf-%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d


കയ്പ്പമംഗലം: അടച്ചു പൂട്ടലിന്റെ ദിനവും നോക്കിയിരുന്ന കൈപ്പമംഗലം കൂരിക്കുഴി ഗവ.എല്‍.പി സ്‌കൂള്‍ അതിജീവനം കൊണ്ട് പുതുചരിതം രചിക്കുകയാണ്. നഷ്ടത്തിന്റെ കണക്ക് പുസ്തകങ്ങളും കുട്ടികള്‍ ഇല്ലാത്ത രജിസ്റ്ററുകളും പഴങ്കഥയാണിവിടെ. നൂറ്റി ഇരുപത്തിയെട്ട് വര്‍ഷത്തെ ചരിത്രം പേറുന്ന തീരദേശത്തെ ആദ്യ വിദ്യാലയം കടന്ന് വന്നത് കാലത്തെ തോല്‍പ്പിച്ച കനല്‍വഴികളിലൂടെയാണ്. തീരദേശത്ത് ഫിഷറീസ് സ്‌കൂളുകള്‍ ആരംഭിക്കുന്നത് 1908 മുതലാണ്. അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പേ വിദ്യാസമ്പന്നരായ ഒരുപറ്റം ദിഷണാശാലികള്‍ കൂരിക്കുഴി കേന്ദ്രമായി ആരംഭിച്ച വിദ്യാലയം മദ്രാസ് ഗവണ്‍മെന്റിന്റെ അനുമതിയില്ലാത്തതിനാല്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചത് കുടിപ്പള്ളിക്കൂടമായാണ്.
പിന്നീട് ജില്ലാ ബോര്‍ഡിന് കീഴില്‍ വന്ന വിദ്യാലയം അക്ഷരവെളിച്ചമേകിയത് ആയിരങ്ങളായ സാധാരക്കാരന്റെ മക്കള്‍ക്കായിരുന്നു. സംസ്ഥാന രൂപീകരണത്തിന് ശേഷം സര്‍ക്കാര്‍ വിദ്യാലയത്തെ ഏറ്റെടുത്തെങ്കിലും സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാത്തത് തുടര്‍ന്നുള്ള വികസനത്തെ ബഹുദൂരം പിന്നോട്ടടിച്ചു. പിന്നീട് വര്‍ഷങ്ങളോളം മലവെള്ളത്തില്‍ അകപ്പെട്ടത് പോലെ താളം തെറ്റിയ പ്രവര്‍ത്തനങ്ങള്‍. സമീപ പ്രദേശങ്ങളില്‍ സി.ബി.എസ്.ഇ, എയ്ഡഡ്, സ്‌കൂളുകള്‍ക്ക് പുറമെ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളും വന്നതോടെ വര്‍ഷങ്ങളുടെ ചരിത്രം പേറിയ എല്‍.പി സ്‌കൂളില്‍ നാല്‍പതില്‍ താഴെ കുട്ടികള്‍ മാത്രമായി മാറി. ഏതു നിമിഷവും സ്‌കൂള്‍ അടച്ചു പൂട്ടാം എന്ന പ്രതീതി നാട്ടില്‍ വ്യാപകമാകുമ്പോഴാണ് ഖദീജാബി എന്ന സാധാരണക്കാരിയായ അധ്യാപിക പ്രധാനാധ്യാപികയായി ഇവിടേക്ക് കടന്ന് വരുന്നത്. ഒരു നാടിനെ സൃഷ്ടിച്ച വിദ്യാലയവും അധ്യാപകരുടെ ജോലിയും ഏത് നിമിഷവും ഇല്ലാതാകും എന്ന് മനസിലാക്കിയ ഖദീജാബി ടീച്ചര്‍ പിന്നീട് നടത്തിയത് ആരെയും അതിശയിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ്. സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥികളേയും നാട്ടുകാരെയും ഒപ്പം നിര്‍ത്തി ഖദീജാബി ടീച്ചര്‍ കാലത്തോട് പൊരുതി. വാര്‍ഡ് മെമ്പറായിരുന്ന കെ.എ പുരുഷോത്തമന്റെ നേതൃത്വത്തില്‍ സ്വന്തമായി സ്ഥലം നേടാന്‍ നിതാന്തമായ പരിശ്രമങ്ങളാണ് പിന്നീടുണ്ടായത്. അവസാനം സ്‌കൂള്‍ കൈവശം വച്ചിരുന്നവര്‍ ഇരുപത്തിനാല് സെന്റ് സ്ഥലവും കെട്ടിടവും സൗജന്യമായി സര്‍ക്കാരിന് വിട്ട് നല്‍കിയതോടെ സ്‌കൂളിന്റെയും ഒരു നാടിന്റെയും വികസന സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചു. സന്നദ്ധ സംഘടനകളും സുമനസ്സുകളും മറ്റും അകമഴിഞ്ഞ പിന്തുണ ലഭിച്ചപ്പോള്‍ അടച്ചു പൂട്ടലിന്റെ വക്കില്‍ നിന്ന് വലപ്പാട് ഉപജില്ലയിലെ പുതുതായി ഡിവിഷന്‍ ലഭിച്ച ഏക വിദ്യാലയം എന്ന ബഹുമതിയിലേക്ക് സ്‌കൂളിനെ എത്തിച്ചു. ഇന്ന് ഇരുന്നൂറോളം വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമാണ് ഇംഗ്‌ളീഷ് മീഡിയം ഉള്‍പ്പെടെയുള്ള പഠനങ്ങള്‍ക്ക് ഇവിടെയുള്ളത്. ഇതിന് പുറമെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ വേതനം നല്‍കി ഒരു സ്‌പോക്കണ്‍ ഇംഗ്‌ളീഷ് അധ്യാപികയെ കൂടി വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ നിയമിച്ചിട്ടുണ്ട്. സ്‌കൂളിന്റെ കഥയറിഞ്ഞെത്തിയ കൊച്ചിന്‍ ഷിപ്പിയാര്‍ഡ് സ്‌കൂളിനായി മികച്ച സ്മാര്‍ട്ട് ക്ലാസ്‌റൂം നിര്‍മിച്ച് നല്‍കി കഴിഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago
No Image

ജാപ്പനിസ് ദ്വീപില്‍ 5.6 തീവ്രതയില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

International
  •  3 months ago
No Image

കൊന്ന് മതിവരാതെ ഇസ്‌റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ 

International
  •  3 months ago
No Image

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

Kerala
  •  3 months ago
No Image

അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും; വെല്ലുവിളിയായി റെഡ് അലർട്ട്, കാണാതായിട്ട് 70 ദിവസം

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്‌റാഈൽ, മുന്നറിയിപ്പ് സൈറൺ

International
  •  3 months ago