HOME
DETAILS
MAL
മാര്‍ ജേക്കബ്ബ് മുരിക്കന്‍ സ്നേഹത്തിന്റെ ഉദാത്ത മാതൃക: കെ.എം മാണി
backup
May 28 2016 | 23:05 PM
കോട്ടയം: പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ്ബ് മുരിക്കന്‍ പിതാവ് ലോകത്തിനു മുഴുവന്‍ മാതൃകയായി തീര്‍ന്നിരിക്കുകയാണെന്ന് കെ.എം. മാണി.
സഹോദരനു വേണ്ടി സ്വന്തം ജീവന് നല്കുന്നതിനെക്കാള് വലിയ സ്നേഹമില്ലെന്ന ബൈബിള്‍ വചനത്തിന്റെ മഹത്വമാണ് പിതാവ് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. 30 വയസ്സ് മാത്രമുള്ള നിര്‍ദ്ദന യുവാവിന് തന്റെ ശരീരത്തിന്റെ ഒരു ഭാഗം പകുത്തുനല്‍കുന്നതിലൂടെ പിതാവ് പരസ്പരസ്നേഹത്തിന്റെ സന്ദേശം ലോകമെമ്പാടും പകര്‍ന്നു നല്കിയിരിക്കുന്നു. അതിന്റെ മഹത്വം എല്ലാവരും ഉള്‍ക്കൊണ്ട് സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്.
പിതാവിനും അദ്ദേഹം ജീവന് പകര്‍ന്നു നല്കുന്ന സൂരജിനും വേണ്ടി തന്റെ മനസ്സ് പ്രാര്‍ത്ഥനാ നിര്‍ഭരമാണെന്നും കെ.എം.മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."