ശശികല ഗവര്‍ണറെ കണ്ടു; പിന്തുണക്കത്ത് കൈമാറി
ചെന്നൈ: മുഖ്യമന്ത്രിയാകാനുള്ള അവകാശം ഉന്നയിച്ച് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനെ കണ്ടു. 10 മന്ത്രിമാരുമായി രാജ്ഭവനിലെത്തിയ ശശികല തനിക്കുള്ള എംഎല്‍എമാരുടെ പിന്തുണക്കത്ത് ഗവര്‍ണര്‍ക്കു കൈമാറിയതായാണ് സൂചന. സര്‍ക്കാര്‍ രൂപീകരിക്കാന്‍ തനിക്ക് അവസരം നല്‍കണമെന്ന് ശശികല ഗവര്‍ണറോട് ആവശ്യപ്പെട്ടു.
ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്‍പായി ശശികല ജയലളിതയുടെ ശവകുടീരത്തില്‍ എത്തിയിരുന്നു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം എത്തിയ അവര്‍ അല്‍പനേരം പ്രാര്‍ഥിച്ചതിനു ശേഷമാണ് രാജ്ഭവനില്‍ എത്തിയത്.
നേരത്തെ ഗവര്‍ണറെ കണ്ട കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം നിയമസഭയില്‍ വിശ്വാസവോട്ടു തേടാന്‍ തയാറാണെന്നും രാജി പിന്‍വലിക്കാനുള്ള തന്റെ തീരുമാനവും ഗവര്‍ണറെ അറിയിച്ചിരുന്നു.
തനിക്കു ശുഭപ്രതീക്ഷയുണ്ടെന്നു കൂടിക്കാഴ്ച്ചയ്ക്കു ശേഷം പനീര്‍ശെല്‍വം മാധ്യമങ്ങളോടു പറഞ്ഞു. നല്ലതുനടക്കുമെന്നാണ് പ്രതീക്ഷ. ധര്‍മം വിജയിക്കും. എന്നും അമ്മയുടെ പാത പിന്‍തുടര്‍ന്നുപോകും. ഉചിതമായ തീരുമാനം ഗവര്‍ണര്‍ കൈക്കൊള്ളുമെന്നും പനീര്‍ശെല്‍വം പറഞ്ഞു.
ബുധനാഴ്ച രാവിലെ ചെന്നൈ റോയപ്പേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തിനുശേഷം തനിക്ക് 131 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ശശികല വ്യക്തമാക്കിയിരുന്നു. 129 എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്.
#WATCH: #Sasikala pays tribute at Jayalalithaa's memorial at Chennai's Marina Beach, brings with her letter of support claiming majority pic.twitter.com/Lndz82OJCN
— ANI (@ANI_news) February 9, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."