ഡെങ്കിപ്പനി: ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകള്‍'
കോട്ടയം: ജില്ലയില്‍ ഡെങ്കിപ്പനി പകരാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍ കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ്.
ഒരാഴ്ചയിലധികം ശേഖരിക്കപ്പെടുന്ന വെള്ളത്തിലാണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നത്. ടയര്‍, ചിരട്ട, റബ്ബര്‍ മരങ്ങളില്‍ പാല്‍ ശേഖരിക്കുന്ന കപ്പുകള്‍, വലിച്ചെറിയപ്പെട്ടതോ അല്ലാത്തതോ ആയ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ മഴവെള്ളം കെട്ടികിടക്കാതെ ശേഖരിക്കുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യണം.
വീടിന്റെ ടെറസുകള്‍, സമണ്‍ഷെയ്ഡുകള്‍, തുടങ്ങിയിടങ്ങള്‍ അടഞ്ഞിരിക്കുന്നില്ലെന്നും മഴവെള്ളം കെട്ടി നില്‍ക്കുന്നില്ലെന്നും ഉറപ്പാക്കുക. കുടിവെള്ളം കൊതുകു കടക്കാത്ത രീതിയില്‍ മൂടി സൂക്ഷിക്കണം. കുടിവെള്ളം ശേഖരിച്ച് വച്ച പാത്രങ്ങള്‍ ആഴ്ചയിലൊരിക്കല്‍ വെള്ളം മാറ്റി ഉണങ്ങാന്‍ അനുവദിക്കണം. വീടിനുളളില്‍ ഉളള പൂച്ചട്ടികളുടെ അടിയിലെ പാത്രങ്ങളില്‍ കൂത്താടി ഇല്ലെന്ന് ഉറപ്പാക്കുകയും ആഴ്ചയിലൊരിക്കല്‍ വെള്ളംമാറ്റി ഉണക്കിയെടുക്കയും വേണം.
ഫ്രിഡ്ജുകളുടെ അടിയിലെ ട്രേയില്‍ നിന്നും വെള്ളം ഒഴിച്ചു കളയണം. എയര്‍ കണ്ടീഷണറില്‍ നിന്നുളള വെള്ളം ശരിയായി ഒഴുക്കി കളയണം. റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് നടക്കാത്തയിടങ്ങളില്‍ ചിരട്ടകള്‍ കമിഴ്ത്തി വയ്ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."