ഗവേഷണത്തില്‍ സാമൂഹിക പ്രതിബദ്ധത അനിവാര്യം: സംസ്കൃത സര്‍വകലാശാല വി.സി
അതിരമ്പുഴ: ഗവേഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പ്രതിബദ്ധത ലക്ഷ്യം വച്ചിട്ടുള്ളതാകണമെന്ന് സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം സി ദിലീപ് കുമാര്‍.
പി.എച്ച്.ഡി ബിരുദധാരികളെ ആദരിക്കുവാന്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഫലം സമൂഹത്തിലെ സമകാലിക പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഉത്തരം കണ്ടെത്താന്‍ സഹായിക്കുന്നതാകണമെന്നും, സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ ഇത്തരത്തിലുള്ള ഗവേഷണഫലങ്ങള്‍ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഗവേഷണരംഗത്ത് യുജിസിയുടെ 2009 ലെ നിബന്ധനകള്‍ കാര്യമായ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു. വിരമിക്കുന്ന ചെയ്യുന്ന അധ്യാപകരും, പ്രശസ്ത സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ക്കും ഗവേഷണ ഗൈഡുമാരാകുന്നതിന് യുജിസി നിബന്ധന പ്രകാരമുള്ള തടസങ്ങള്‍ ഗവേഷണത്തിലെ ഗുണനിലവാരത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍, സര്‍വകലാശാല ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ഡയറക്ടര്‍ ഡോ. സാബു തോമസ്, ജോയിന്റ് ഡയറക്ടര്‍ ഡോ. റോബിനറ്റ് ജേക്കബ്, സര്‍വ്വകലാശാലയിലെ ഗവേഷണ ഡയറക്ടര്‍ ഡോ. പി എസ് സുകുമാരന്‍, ഡോ. ജോസ്മിന്‍ പി ജോസ് സംസാരിച്ചു. 2015-16 വര്‍ഷങ്ങളില്‍ പിഎച്ച്ഡി ബിരുദം നേടിയ 173 ഗവേഷകരെ സര്‍വകലാശാല മെഡല്‍ നല്കി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."