HOME
DETAILS

താല്‍ക്കാലിക പാലം നിര്‍മാണം: ഏനാത്ത് പാലം കരസേന സന്ദര്‍ശിച്ചു

  
backup
February 09 2017 | 19:02 PM

%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d

തിരുവനന്തപുരം: എം.സി റോഡില്‍ ബലക്ഷയം നേരിടുന്ന ഏനാത്ത് പാലത്തിന് സമാന്തരമായി താല്‍ക്കാലിക പാലം നിര്‍മിക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനായി കരസേനാ സംഘം പാലം സന്ദര്‍ശിച്ചു. ഇന്നലെ വൈകിട്ട് പാങ്ങോട് മിലിട്ടറി ക്യാംപിലെ ഉദ്യോഗസ്ഥരാണ് എത്തിയത്.
ബംഗളൂരുവില്‍ നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്ന് പാലം സന്ദര്‍ശിക്കും. ഏനാത്ത് പാലത്തിന് സാരമായി തകരാറുകള്‍ സംഭവിച്ചതു മൂലം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ച് വാഹനങ്ങള്‍ മറ്റ് ഇടറോഡുകളിലൂടെ തിരിച്ച് വിടുന്നതുമൂലം ജനങ്ങള്‍ ഗുരുതരമായ യാത്രക്ലേശം അനുഭവിച്ചുവരികയായിരുന്നു. ഈ സാഹചര്യത്തില്‍ പാലത്തിന് സമീപത്തായി കരസേനയുടെ സഹായത്തോടെ താല്‍ക്കാലിക പാലമോ ബെയ്‌ലി പാലമോ നിര്‍മിക്കാന്‍ സഹായം അഭ്യര്‍ഥിച്ച് കഴിഞ്ഞദിവസം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരിക്കറിന് കത്തയച്ചിരുന്നു.
പാലം സന്ദര്‍ശിച്ച കരസേനാ സംഘത്തിന് പൊതുമരാമത്ത് (നിരത്തുകളും പാലങ്ങളും) വകുപ്പ് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ വിവരങ്ങള്‍ കൈമാറി.
ചെന്നൈ ഐ.ഐ.ടിയില്‍ നിന്ന് റിട്ടയര്‍ചെയ്ത എന്‍ജിനീയറിങ് വിദഗ്ധന്‍ ഡോ. അരവിന്ദന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അടിയന്തിരമായി പാലത്തിന്റെ നിര്‍മാണം ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കേരള സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തോട് താല്‍ക്കാലിക ഇരുമ്പുപാലം നിര്‍മിക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് എസ്റ്റിമേറ്റ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ എസ്റ്റിമേറ്റും, അതിന്റെ ചെലവും പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഗതാഗതം നിരോധിച്ച ഏനാത്ത് പാലത്തിന് സമീപമായി കരസേനയുടെ സഹായത്തോടെ താല്‍ക്കാലിക പാലം നിര്‍മിക്കണമെന്ന് ഇന്നലെ കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  20 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  20 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  20 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  20 days ago