ഡല്‍ഹി ആക്രമിക്കാന്‍ പാകിസ്താന് അഞ്ചു മിനിറ്റ് മതി: പാക് ആണവ ശാസ്ത്രജ്ഞന്
ഇസ്ലാമാബാദ്: റാവല്‍പിണ്ടിക്കു സമീപത്തെ കഹൂട്ടയില്‍ നിന്നും ഡല്‍ഹിയെ ആക്രമിക്കാന്‍ പാകിസ്താന് അഞ്ച് മിനിറ്റ് മതിയെന്ന് പാകിസ്താന്റെ ആണവ പദ്ധതിയുടെ പിതാവെന്ന് വിശേഷിപ്പിക്കുന്ന ഡോ. അബ്ദുല്‍ ക്വാദീര്‍ ഖാന്. പാകിസ്താന്റെ ആണവ പരീക്ഷണത്തിന്റെ വാര്‍ഷിക ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1984 ല്‍ തന്നെ പാകിസ്താന് ആണവ ശക്തിയുള്ള രാജ്യമായി മാറിയേനെ അന്ന് അതിനെ എതിര്‍ത്തത് പ്രസിഡന്റ് ജനറല്‍ സിയ ഉല് ഹക്കാണ്. 1979 മുതല്‍ 1988 വരെ പാകിസ്താന് ആണവപരീക്ഷണങ്ങള്‍ക്ക് മുതിരാതിരുന്നത് ലോകരാജ്യങ്ങള്‍ നല്കുന്ന സൈനികപരമായ പിന്തുണ അവസാനിപ്പിക്കുമെന്നുള്ള പേടി കൊണ്ടാണ്. തന്റെ സേവനം ഇല്ലായിരുന്നെങ്കില്‍ പാകിസ്താന് ഈ നേട്ടം കൈവരിക്കാന്‍ കഴിയില്ലായിരുന്നു. ഇതിന്റെ പ്രവര്‍ത്തനത്തിനിടെ നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."