എത്യോപ്യന്‍ പ്രതിപക്ഷ നേതാവ് ജയില്‍ മോചിതനായി
ആഡിസ് അബാബ: എത്യോപ്യന്‍ പ്രതിപക്ഷനേതാവ് മെരേറ ഗുദിന ജയില്‍മോചിതനായി. ഒരു വര്ഷത്തിലേറയായുള്ള ജയില്‍വാസത്തിന് ശേഷം കഴിഞ്ഞദിവസമാണ് അദ്ദേഹം മോചിതനായത്. തീവ്രവാദ സംഘടനകള്‍ക്ക് സഹായം നല്‍കിയെന്ന് ആരോപിച്ച് 2016 ഡിസംബറിലാണ് മെരേറ ഗുദിന അറസ്റ്റിലായത്. രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഡെസലഗന് ഹെയില്മാറിയം രണ്ടാ ഴ്ച മുന്‍പ് പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് ഐക്യവും ജനാധിപത്യവും ശക്തമാക്കാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മെരേറ ഗുദിനക്ക് പുറമെ 500 തടവുകാരെയും വിട്ടയച്ചതായി എത്യോപ്യന്‍ സര്‍ക്കാര്‍ അറിയിച്ചു.
സര്‍ക്കാരിന്റെ മനുഷ്യാവകാശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ആനെംസ്റ്റി ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെയിരുന്നു. സര്‍ക്കാരിനെതിരേ പ്രതിഷേധിച്ചതിന് നൂറുകണക്കിന് ജനങ്ങള്‍ ഇപ്പോഴും ജയിലിലുണ്ടെന്ന് ആനെസ്റ്റി ഇന്റര്‍നാഷനല്‍ വക്താവ് നെസ്റ്റാണെറ്റ് ബെല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."