കാണാതായ നാടന്‍പാട്ട് കലാകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍
റോത്തക്ക്: ഹരിയാനയില്‍ കാണാതായ ഹരിയാന്‍വി നാടന്‍പാട്ട് കലാകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഗായികയായ മമത ശര്‍മയാണ് കൊല്ലപ്പെട്ടത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുടെ ജന്മസ്ഥലം കൂടിയായ ബനിയാനി ഗ്രാമത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മമത ശര്‍മയെ ഏതാനും ദിവസങ്ങളായി കാണാനില്ലായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ ഗ്രാമവാസികളാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച്ച പുലര്‍ച്ചയോടെ അവര്‍ വീട്ടിലെത്തിയിരുന്നു. ശേഷം സുഹൃത്തും സഹപ്രവര്‍ത്തകനുമായ മോഹിത് കുമാറിനൊപ്പം അടുത്ത ജില്ലയായ സോനിപത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി അവര്‍ പോയി. എന്നാല്‍ രാവിലെ 10.30 ഓടെ മോഹിത് വീട്ടിലേക്ക് വിളിച്ച് മമത മറ്റു ചിലരോടൊപ്പം കാറില്‍ കയറി പോയതായി വിവരം നല്കി. എന്നാല്‍ പിന്നീട് മമത തിരിച്ചുവന്നില്ല. അവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. കുടുംബം അവരെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ പൊലിസില്‍ പരാതി നല്കി. അതേസമയം, പരാതി നല്‍കിയിട്ടും അന്വേഷണം നടത്താന്‍ പൊലിസ് തയ്യാറായില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മമതയ്ക്കൊപ്പം ഉണ്ടായിരുന്നവര്‍ ആരാണെന്ന് അന്വേഷിച്ചു വരികയാണെന്നും അവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചു വരികയാണെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."