കടലില്‍ കുടുങ്ങിയവര്‍ക്ക് രക്ഷകനായി ഡ്രോണ്‍; വീഡിയോ കാണാം
സിഡ്‌നി:ഡ്രോണിനെ കൊണ്ടുള്ള പലതരം ഉപയോഗങ്ങളെക്കുറിച്ചും നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പൈലറ്റില്ലാ വിമാനങ്ങള്‍ ജീവന്‍ രക്ഷിച്ച കഥ കേട്ടിട്ടുണ്ടോ?. എന്നാല്‍ ഇപ്പോള്‍ കേട്ടോളൂ..
കടലില്‍ അപടകത്തില്‍പ്പെട്ട ഓസ്‌ത്രേലിയന്‍ നീന്തല്‍ക്കാരെയാണ് ഒരു ഡ്രോണ്‍ വഴി രക്ഷിച്ചത്. ആദ്യമായാണ് ഡ്രോണ്‍ വഴി കടലില്‍ നിന്ന് ഇത്തരം രക്ഷപെടുത്തല്‍ നടത്തുന്നത്.
സിഡ്‌നി തീരത്താണ് സംഭവം. ന്യൂസൗത്ത് വെയ്ല്‍സിലെ ലേനോക്‌സ് ഹെഡില്‍ നീന്തുന്നതിനിടെ രണ്ടുപേര്‍ തിരയില്‍പെടുകയായിരുന്നു. ഉടനടി ലൈഫ് ഗാര്‍ഡ് അപകടം ഡ്രോണ്‍ നിയന്ത്രിക്കുന്നവരെ അറിയിക്കുകയും ഡ്രോണ്‍ ഉപയോഗിച്ച് അപകടത്തില്‍പ്പെട്ടവര്‍ക്ക് പോഡ് എത്തിച്ച് നല്‍കി. ഇതില്‍ പിടിച്ച് ഇവര്‍ കരയ്‌ക്കെത്തുകയായിരുന്നു.
ലോക്കേഷന്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞതു കൊണ്ട് രണ്ട് മിനിറ്റിനുള്ളില്‍ തന്നെ അവര്‍ക്ക് പോഡ് എത്തിക്കാന്‍ സാധിച്ചുവെന്ന് ലൈഫ്ഗാര്‍ഡ് സൂപ്പര്‍വൈസറായ ജയ് ഷേരിഡന്‍ പറഞ്ഞു.
#RESCUE Lennox Head became the scene of a WORLD FIRST rescue on Thursday when the Westpac Little Ripper Lifesaver UAV successfully deployed a rescue pod to two men caught in powerful surf conditions!
— Surf Life Saving NSW (@slsnsw) January 18, 2018
? https://t.co/87flruSK0f pic.twitter.com/Jc2ynSrHhK
കടലില്‍ അപകടത്തില്‍പെടുന്നവരെ രക്ഷപ്പെടുത്തുന്നതിനായി മികച്ച ടെക്‌നോളജികളാണ് ഓസ്‌ത്രേലിയന്‍ ഗവര്‍ണ്‍മെന്റ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി അനവധി ഡ്രോണുകള്‍ രാജ്യത്തുടനീളമുള്ള ബീച്ചുകളില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
പരമ്പരാഗത രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് വ്യത്യസ്തമായി പുതിയ തരം പ്രവര്‍ത്തനരീതിയായ സര്‍ഫ് ബോര്‍ഡ്, റബര്‍ തോണികള്‍ എന്നിവ ഡ്രോണില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."