കോണ്‍ഗ്രസ് ബന്ധത്തെ പിന്തുണച്ച് കേന്ദ്ര കമ്മിറ്റിക്ക് വി.എസിന്റെ കത്ത്
തിരുവനന്തപുരം: കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് സി.പി.എമ്മില്‍ നടക്കുന്ന തര്‍ക്കത്തില്‍ ജന. സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വി.എസ് അച്യുതാനന്ദന്റെ പിന്തുണ. ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് അഭിപ്രായപ്പെട്ട് വി.എസ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചു.
കോണ്‍ഗ്രസ് മതേതര സോഷ്യലിസ്റ്റ് പാര്‍ട്ടിയാണെന്ന് വി.എസിന്റെ കത്തില്‍ പറയുന്നു. അതുകൊണ്ട് അവരുമായി സഹകരിക്കാം.
മതേതര കക്ഷികളുടെ ഐക്യത്തില്‍ പ്രായോഗിക രാഷ്ട്രീയ സമീപനമാണ് സ്വീകരിക്കേണ്ടതെന്നും വി.എസ് നിര്‍ദേശിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം കൊല്‍ക്കത്തയില്‍ നടക്കുകയാണ്. യോഗത്തിനു പോകാനാവാത്ത സാഹചര്യത്തിലാണ് വി.എസ് അഭിപ്രായം കത്തുവഴി അറിയിച്ചത്. ബി.ജെ.പിയെ മുഖ്യശത്രുവായി കാണണമെന്നും അവരെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി സഹകരണം ആവശ്യമാണെന്നുമാണ് യെച്ചൂരി പക്ഷത്തിന്റെ നിലപാട്.
യെച്ചൂരി പക്ഷത്തിന്റെ നിലപാടിനെതിരേ ശക്തമായ നിലപാടാണ് മുന്‍ ജന. സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള പക്ഷം സ്വീകരിക്കുന്നത്. കേരളത്തിലെ മറ്റു പ്രമുഖ നേതാക്കളെല്ലാം കാരാട്ട് പക്ഷത്തിനൊപ്പമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."