സുനന്ദയുടെ മരണം: തരൂരിനെ ഫോറന്‍സിക് സൈക്കോളജി പരിശോധന നടത്തിയതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ അദ്ദേഹത്തെ ഡല്‍ഹി പൊലിസ് ഫോറന്‍സിക് സൈക്കോളജി പരിശോധന നടത്തിയതായി റിപ്പോര്‍ട്ട്.
ശശി തരൂരിനുപുറമെ നാലുപേരെയും പരിശോധനയ്ക്കു വിധേയമാക്കിയെന്നാണ് വിവരം. കുറ്റംനടക്കുന്ന സമയത്ത് കേസില്‍ സംശയിക്കപ്പെടുന്ന ആളുടെ മാനസികനില മനസിലാക്കാന്‍ ശ്രമിക്കുന്ന രീതിയായ ഫോറന്‍സിക് സൈക്കോളജി പരിശോധനയ്ക്കായി അന്വേഷണങ്ങളില്‍ സഹായിക്കുന്നതിന് സി.ബി.ഐക്കു കീഴില്‍ പ്രത്യേക വിഭാഗം ഉണ്ട്.
ഇവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ലോധി കോളനിയിലുള്ള ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ വച്ച് കഴിഞ്ഞമാസത്തിനും ഈ മാസത്തിനും ഇടയ്ക്കാണ് പരിശോധന നടന്നതെന്നാണ് റിപ്പോര്‍ട്ട്.
കേസന്വേഷണവുമായിബന്ധപ്പെട്ട് വികസിത രാജ്യങ്ങളില്‍ അടുത്തിടെ പ്രചാരം ലഭിച്ചുവരുന്ന രീതിയാണ് ഫോറന്‍സിക് സൈക്കോളജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."