പ്രാര്‍ഥനയും സഹായവും വിഫലം; സീന യാത്രയായി
തളിപ്പറമ്പ്: നാട്ടുകാരുടെയും കാരുണ്യമതികളുടെയും പ്രാര്‍ഥനയും സഹായവും വിഫലം. പൊള്ളലേറ്റു മൂന്നു മാസമായി ചികിത്സയില്‍ കഴിയുകയായിരുന്ന വടക്കാഞ്ചേരി വായനശാലയ്ക്ക് സമീപത്തെ അത്തിലാട്ടു രോഹിണിയുടെ മകള്‍ സീന(33) ഒടുവില്‍ മരണത്തിനു കീഴടങ്ങി. കഴിഞ്ഞ ഒക്ടോബറിലാണ് നിലവിളക്കില്‍ നിന്നു വസ്ത്രത്തിലേക്ക് തീപടിര്ന്ന് സീനയ്ക്ക് പൊള്ളലേറ്റത്. എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റു പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു സീന. തുടര്‍ ചികിത്സക്ക് ആവശ്യമായ ഭാരിച്ച തുക കണ്ടെത്താനാകാതെ വിഷമിക്കുകയായിരുന്ന നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നതിനിടയിലാണ് മരണം സീനയെ തട്ടിയെടുത്തത്. ഇന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഉച്ചക്ക് 1.30ഓടെ വടക്കാഞ്ചേരി പൊതുശ്മശാനത്തില്‍ സംസ്കരിക്കും. സഹോദരന് സനല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."