ഗതാഗതക്കുരുക്ക് അഴിയാതെ ആലത്തൂര്‍ ടൗണ്‍
ആലത്തൂര്‍: ടൗണിലെ ഗതാഗതക്കുരുക്ക് അഴിക്കുംതോറും മുറുകുന്നു. കോര്‍ട്ട് റോഡിലെയും, മെയിന്‍ റോഡിലെയും ഗതാഗതം പ്രയാസപ്പെടുന്ന ഘട്ടത്തിലാണ്. മോട്ടോര്‍ ബൈക്കുകളുടെ പാര്‍ക്കിങ്ങും, ഓട്ടോ പാര്‍ക്കിങ്ങും, ടാക്‌സി കാര്‍ പാര്‍ക്കിങ്ങും, ബസ് ഗതാഗതവും, മാര്‍ക്കറ്റും, മിനി സിവില്‍ സ്റ്റേഷനും, ടൗണിലെ പ്രധാന റോഡായ കോര്‍ട്ട് റോഡിലാണ്. ഇതിനു പുറമെ വഴിവാണിഭക്കാരും, വൈദ്യുതി പോസ്റ്റുകളും, ഉയര്‍ന്ന് നില്‍ക്കുന്ന അഴുക്കുചാല്‍ സ്ലാബുകളും. എല്ലാം ചേര്‍ന്നാല്‍ ആലത്തൂര്‍ ടൗണായി.
കോര്‍ട്ട് റോഡിലുള്ള ഗതാഗതക്കുരുക്ക് അഴിക്കാന്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും താലൂക്ക് വികസന സമിതിയും പലവട്ടം ആലോചിച്ച് പാര്‍ക്കിങ് സൗകര്യത്തിന്നായി പേ പാര്‍ക്കിങ് മൂന്നിടങ്ങളില്‍ കണ്ടെത്തുകയുണ്ടായി. ഗതാഗതം പരിഷ്‌കരണം നടത്തുവാനും തീരുമാനിച്ചു. എന്നിട്ടും കുരുക്ക് മുറുകി.
ഏറ്റവും ജനത്തിരക്കേറിയതും നിരവധി വാഹനങ്ങളും പൊതുജനങ്ങളും സഞ്ചരിക്കുന്ന ആലത്തൂര്‍ കോര്‍ട്ട് റോഡിലെ കോടതിക്ക് സമീപം വഴിമുടക്കി നില്‍ക്കുന്ന ട്രാന്‍സ് ഫോര്‍മറും ഇലക്ട്രിക്ക് പോസ്റ്റും വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ മാര്‍ഗതടസ്സം സൃഷ്ടിക്കുന്നു.
ഇവ റോഡിന്റെ സൈഡിലേക്ക് മാറ്റി സ്ഥാപിച്ചാല്‍ റോഡിന് കൂടുതല്‍ വീതി ലഭിക്കുമെന്നും ഗതാഗത സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നും ആലത്തൂര്‍ ടൗണില്‍ വീതി കുറഞ്ഞ റോഡില്‍ ഇതുപോലെ നിരവധി ഇലക്ട്രിക് പോസ്റ്റുകള്‍ ഗതാഗതത്തിന്ന് വിലങ്ങുതടിയായി നില്‍ക്കുന്നുണ്ടെന്നും ഇവ മാറ്റി സ്ഥാപിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആലത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് എം. മുഹമ്മദദ് കുട്ടി സ്ഥലം എം.എല്‍.എ, കെ.എസ്.ഇ.ബി എന്‍ജിനീയര്‍, തഹസില്‍ദാര്‍, പഞ്ചായത്ത് പ്രസിഡന്റ്, പി.ഡബ്ല്യയുറോഡ് വിഭാഗം എന്‍ജിനീയര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
ബസ് സ്റ്റാന്‍ഡിലേക്ക് ദേശീയ പാതയില്‍നിന്ന് നേരിട്ട് റോഡ് പണിയുക, താലൂക്ക് ആശുപത്രിയിലേക്ക് പുറക് വശത്ത് കൂടെ ദേശീയപാതയിലേക്ക് റോഡ് പണിയുക, ഓട്ടോ, ടാക്‌സി സ്റ്റാന്‍ഡുകള്‍ കോര്‍ട്ട് റോഡില്‍നിന്ന് മാറ്റി പണിയുക, റോഡിലേക്ക് തള്ളി നില്‍ക്കുന്ന കെട്ടിടങ്ങളും വഴിവാണിഭക്കാരെയും ഒഴിപ്പിക്കുക, ഉയര്‍ന്ന് നില്‍ക്കുന്ന ഡിച്ച് സ്ലാബ് പാര്‍ക്കിങ്ങിന് ഉതകുന്ന വിധം ക്രമീകരിക്കുക, റോഡരുകില്‍ തള്ളി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുക എന്നിവയാണ് ആലത്തൂരിന്റെ സ്വപ്ന പദ്ധതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."