മോദിയോട് ചോദ്യങ്ങളുമായി ഹരീഷ് റാവത്ത്
ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താനിരിക്കെ അദ്ദേഹത്തോട് അഞ്ച് ചോദ്യങ്ങളുമായി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത്.
ഭരണം തകര്‍ന്നുവെന്ന് കാണിച്ച് ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് പറഞ്ഞതില്‍ പശ്ചാത്തപിക്കുന്നുണ്ടോയെന്നാണ് അദ്ദേഹം മോദിയോടുള്ള ആദ്യ ചോദ്യം. സംസ്ഥാനത്ത് ആരാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് പറയാന്‍ ബി.ജെ.പിക്ക് കഴിയാത്തതെന്താണ്. അഴിമതി രഹിത ഭരണം കാഴ്ചവയ്ക്കുമെന്ന് പറയുമ്പോഴും ബി.ജെ.പി നേതാക്കള്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണ്. ഇക്കാര്യത്തില്‍ താങ്കള്‍ എന്തുപറയുന്നുവെന്നും റാവത്ത് ചോദിച്ചു. കര്‍ഷകരുടെ ക്ഷേമത്തിനായി എന്ത് നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്, നോട്ട് നിരോധനത്തെത്തുടര്‍ന്ന് ചെറുകിട വ്യാപാരികള്‍ക്കുണ്ടായ നഷ്ടത്തില്‍ എന്ത് നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."