ഡിജിധന്‍ മേള ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും അവബോധം നല്‍കുന്നതിനുള്ള ഡിജിധന്‍ മേള ഇന്ന് ടാഗോര്‍ തിയറ്ററില്‍ നടക്കും. വൈകിട്ട് മൂന്നിന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ജഗപാതി രാജുവും വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ഇലക്ട്രോണിക്സ് ഐ.ടി വകുപ്പും കേന്ദ്ര ഇലക്ട്രോണിക്സ്ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. രാവിലെ പത്ത് മുതല്‍ ആറുവരെയാണ് സമയം. വിവിധ തരം ഡിജിറ്റല്‍ പണമിടപാടുകള്‍, ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള വിവിധ മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ ലോഡ് ചെയ്യല്‍, ഇന്‍സ്റ്റാള്‍ ചെയ്യല്‍ തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങളും ഇവ കൈമാറ്റം ചെയ്യുന്നതിനുള്ള സഹായവും മേളയില്‍ ലഭ്യമാകും.
പൊതുജനങ്ങള്‍ പേര്, വിലാസം, ജനനത്തീയതി എന്നിവ തെളിയിക്കുന്നതിനുള്ള ഫോട്ടോ പതിച്ച രേഖകള്‍, വ്യാപാരികള്‍ കമ്പനി പ്രൂഫ്, പാന്‍ കാര്‍ഡ് കെവൈസി (ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, ആധാര്‍, വോട്ടര്‍ ഐഡി ഏതെങ്കിലുമൊന്ന്) ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും കരുതണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."