ട്രംപിനെതിരേ ഇറാനില്‍ പ്രതിഷേധ റാലി
തെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ഇറാനില്‍ കടുത്ത പ്രതിഷേധം. 1978ലെ ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിന്റെ ഓര്‍മ പുതുക്കല്‍ ദിനത്തില്‍ പ്രതിഷേധ റാലിയുമായി ജനങ്ങള്‍ തെരുവിലിറങ്ങി. കഴിഞ്ഞ ദിവസം രാജ്യത്തോടും തന്നോടുമുള്ള പിന്തുണ അറിയിക്കാന്‍ റാലിയില്‍ പങ്കെടുക്കണമെന്ന് ജനങ്ങളോട് ഹസന്‍ റൂഹാനി ആഹ്വാനം ചെയ്തിരുന്നു.
തെഹ്‌റാനിലെ ആസാദി സ്‌ക്വയറിലാണ് സംഘടിപ്പിച്ച റാലിയില്‍ അമേരിക്കയ്ക്ക് മരണം എന്നെഴുത്തിയ ബാനറുകളും ട്രംപിന്റെ കോലവുമായാണ് പ്രതിഷേധക്കാരെത്തിയത്.
സൈനിക പൊലിസ് ബാന്‍ഡ് ചടങ്ങില്‍ പരമ്പരാഗത വിപ്ലവ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.മുസ്‌ലിം രാജ്യങ്ങളിലുള്ളവര്‍ക്ക് വിലക്കും ഇറാനെതിരേയുള്ള ട്രംപിന്റെ പരസ്യ പ്രസ്താവനകളുമാണ് പ്രതിഷേധത്തിനിടയാക്കിയത്. അമേരിക്കയുടെ യഥാര്‍ഥ മുഖം കാണിച്ചു തന്നതിന് ട്രംപിനോട് നന്ദിയുണ്ടെന്ന് പ്രതിഷേധക്കാര്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
മേഖലയിലെ ചില ശക്തികളുമായി ചേര്‍ന്ന് ഇറാനെ അമേരിക്ക ഭീഷണിപ്പെടുത്തുകയാണെന്ന് ചടങ്ങില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് റൂഹാനി വ്യക്തമാക്കി. എന്നാല്‍ ഭീഷണിയുടെ സ്വരം ഒരിക്കലും വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ ഏതു ഭീഷണിയെ തടയാനും രാജ്യം ജാഗരൂകരാണ്. ഇറാനെയും ഇവിടെയുള്ള ജനങ്ങളെയും ബഹുമാനിക്കാനിക്കാണ് യു.എസ് ആദ്യ പഠിക്കേണ്ടതെന്നും റൂഹാനി കൂട്ടിച്ചേര്‍ത്തു.
ചില പ്രതിഷേധിക്കാര്‍ ട്രംപ്, ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസാ മേ എന്നിവരുടെ ചിത്രവും അതിന് അടിക്കുറിപ്പായി ചെകുത്താന്‍ ത്രിസഖ്യത്തിന് മരണമെന്നും ഏഴുതിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."