HOME
DETAILS
MAL
യുവാവിന്റെ മരണം: സി.ബി.ഐ അന്വേഷിക്കണമെന്ന് ബന്ധുക്കള്‍
backup
January 21 2018 | 02:01 AM
ജെയ്പൂര്‍: ബംഗാളിലെ മാള്‍ഡ സ്വദേശിയായ യുവാവ് രാജസ്ഥാനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനായി സി.ബി.ഐയെ ചുമതലപ്പെടുത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മാള്‍ഡയിലെ സ്വരൂപ്നഗര്‍ ഗ്രാമവാസിയായ സാക്കിര്‍ അലിയാണ് മരിച്ചത്. ഇയാളുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളും പൊള്ളലേറ്റ പാടുകളും ഉണ്ട്.
ദുരൂഹമരണം സംബന്ധിച്ച് രാജസ്ഥാന് പൊലിസ് നടത്തുന്ന അന്വേഷണം എവിടെയും എത്തില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് സഹോദരന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."