HOME
DETAILS
MAL
ട്രെയിന്‍ യാത്രക്കിടെ മയക്കുമരുന്ന് കലര്‍ത്തിയ ചായ നല്കി മോഷണം
backup
January 21 2018 | 03:01 AM
കോട്ടയം: ട്രെയിന്‍ യാത്രയ്ക്കിടെ മയക്കുമരുന്നു കലര്‍ത്തിയ ചായ നല്കി അമ്മയുടെയും മകളുടെയും പണവും ആഭരണവും മോഷ്ടിച്ചു.
മൂവാറ്റുപുഴ അഞ്ചല്‍പ്പെട്ടി നെല്ലിക്കുന്നേല്‍ സെബാസ്റ്റ്യന്റെ ഭാര്യ ഷീല സെബാസ്റ്റ്യന്‍ (58), മകള്‍ ചിക്കു മരിയ സെബാസ്റ്റ്യന്‍ (20) എന്നിവരുടെ പക്കല്‍ നിന്നാണ് പണവും ആഭരണവും മോഷണം പോയത്. അബോധാവസ്ഥയില്‍ തുടരുന്ന ഇരുവരെയും റയില്‍വേ പൊലിസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊബൈല്‍ ഫോണും എട്ടര പവന് സ്വര്‍ണാഭരണവും ആണു മോഷണം പോയതെന്നു പൊലിസ് പറഞ്ഞു. ഹൈദരാബാദില്‍നിന്ന് ആലുവയിലേയ്ക്കുള്ള യാത്രാമധ്യേയാണു മോഷണം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."