കേരള സര്‍വകലാശാല ബജറ്റ് അനിശ്ചിതത്വത്തില്‍
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ 2018-19 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം പ്രതിസന്ധിയില്‍. സിന്‍ഡിക്കേറ്റ് യോഗവും ധനകാര്യ ഉപസമിതിയും ചേരാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്കു കാരണം. ബജറ്റ് അവതരിപ്പിച്ച് അംഗീകാരം നേടേണ്ട സെനറ്റ് യോഗം വിളിക്കേണ്ട സമയപരിധി കഴിഞ്ഞ സാഹചര്യത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും വരുംനാളുകളില്‍ സ്തംഭിക്കുന്ന സാഹചര്യമാണുള്ളത്.
കരട് ബജറ്റ് തയാറാക്കേണ്ട ബന്ധപ്പെട്ട സമിതിയും അംഗീകാരം നല്‍കേണ്ട സിന്‍ഡിക്കേറ്റും വിളിക്കാന്‍ വി.സി തയാറല്ലെന്നാണ് ആക്ഷേപം.
സര്‍വകലാശാല ആക്ട് അനുസരിച്ച് നാല് മാസം കൂടുമ്പോള്‍ സെനറ്റ് യോഗം വിളിക്കണമെന്നാണ് വ്യവസ്ഥ.
ഒടുവില്‍ യോഗം ചേര്‍ന്നത് കഴിഞ്ഞ ഒക്ടോബര്‍ 21നാണ്. ഇതുപ്രകാരം അടുത്ത സെനറ്റ് യോഗം ഫെബ്രുവരി 21ന് ചേരണം. സാധാരണഗതിയില്‍ ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍ ചേരുന്ന സെനറ്റിലാണ് ബജറ്റ് അവതരണം.
എന്നാല്‍ ഫെബ്രുവരി 21ന് സെനറ്റ് ചേരണമെങ്കില്‍ ആറ് ആഴ്ചയ്ക്കകം അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കണം. ഈ സമയപരിധിയും കഴിഞ്ഞു. ഒരു മാസം മുമ്പ് സെനറ്റിലേക്കുള്ള ചോദ്യങ്ങള്‍ അംഗങ്ങള്‍ക്ക് സമര്‍പ്പിക്കാനുള്ള അവസരവും നല്‍കണം. ഇതും ഉണ്ടായില്ല.
ബജറ്റ് അവതരിപ്പിച്ച് പാസാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം മുടങ്ങും. പഠന ഗവേഷണ പ്രവര്‍ത്തനങ്ങളും സ്‌കോളര്‍ജിപ്പുകളും നിലയ്ക്കും.
500 കോടിയുടെ വാര്‍ഷിക സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന സര്‍വകലാശാലയില്‍ ധനവിനിയോഗ നടപടികള്‍ സ്തംഭിക്കുന്നത് പതിറ്റാണ്ടുകള്‍ പിന്നോട്ടടിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."