പക്ഷികളുടെ സമഗ്രവിവരങ്ങള്‍ ഇനി ഒറ്റക്ലിക്കില്‍ ഇന്ത്യയിലെ ആദ്യ വെബ്‌സൈറ്റ് പ്രവര്‍ത്തനം തുടങ്ങി
സുല്‍ത്താന്‍ ബത്തേരി: 1600ഓളം പക്ഷിവര്‍ഗങ്ങളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ 569 പക്ഷികളുടെ ചിത്രങ്ങളും സമഗ്രവിവരങ്ങളും ഇനി ഒറ്റക്ലിക്കില്‍ ലഭിക്കും. 2017 നവംബറില്‍ പ്രവര്‍ത്തനം തുടങ്ങിയ ംംം.യശൃറീെളശിറശമ.ീൃഴ എന്ന വെബ്‌സൈറ്റാണ് പക്ഷി നിരീക്ഷകര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നത്. പക്ഷികളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ചിത്രങ്ങളും അടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ വൈബ്‌സൈറ്റാണിത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാഷനല്‍ സെന്റര്‍ ഫോര്‍ ബയോളജി സയന്‍സിലെ അസി. പ്രൊഫസറായ കൃഷ്ണമേഘ്കുന്ദെയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം പക്ഷി നിരീക്ഷകരും ഗവേഷകരുമാണ് വെബ്‌സൈറ്റിന് തുടക്കം കുറിച്ചത്. നിലവില്‍ പക്ഷികളുടെ വിവരങ്ങള്‍ മാത്രം അടങ്ങ ിയ ഈബേര്‍ഡ്.ഓര്‍ഗ്, ചിത്രങ്ങള്‍ മാത്രമുള്ള ഓറിയന്റല്‍ബേര്‍ഡ്ഇമേജസ്.ഓര്‍ഗ് എന്നിവയില്‍നിന്നു വ്യത്യസ്തമായി പക്ഷികളുടെ ചിത്രങ്ങള്‍ അവയുടെ ജീവിതരീതി, ആവാസവ്യവസ്ഥ, ചരിത്രം എന്നിവയും സൈറ്റില്‍ ലഭ്യമാണ്.
ബാക്കിയുള്ള പക്ഷികളുടെ ചിത്രങ്ങളും വിവരങ്ങളും ഏതാനും മാസങ്ങള്‍ക്കകം സൈറ്റില്‍ ഉള്‍പ്പെടത്താനുള്ള തീവ്രശ്രമത്തിലാണ് പിന്നണി പ്രവര്‍ത്തകര്‍. വിവരങ്ങള്‍ ലഭിക്കുന്നതിന് പുറമേ അംഗങ്ങള്‍ക്ക് അവര്‍ പകര്‍ത്തിയ പക്ഷികളുടെ ചിത്രങ്ങളും വിവരങ്ങളും വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാനും സാധിക്കും. പ്രവര്‍ത്തനവം തുടങ്ങി ഇതുവരെ 8500ഓളം പേര്‍ സൈറ്റ് സന്ദര്‍ശിച്ചതായി പക്ഷി ഗവേഷകനും വെബ്‌സൈറ്റ് എഡിറ്ററുമായ സി.കെ വിഷ്ണുദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."