ഓഖി: കോഴിക്കോട്ടെ അവസാന മൃതദേഹവും കൈമാറി
കോഴിക്കോട്: ഓഖി ദുരന്തത്തില്‍ മരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ച അവസാന മൃതദേഹവും ബന്ധുക്കള്‍ക്ക് കൈമാറി. പൂന്തുറ സ്വദേശി ശബരിയാര്പിച്ചയുടെ മകന് എസ്. ജോസഫിന്റെ (62) മൃതദേഹമാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. ഡി.എന്‍.എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ മൃതദേഹം കൊണ്ടുപോകാന്‍ ഇന്നലെ രാവിലെ ഏഴോടെ ബന്ധുക്കള്‍ കോഴിക്കോട്ടെത്തിയിരുന്നു.
2017 നവംബര്‍ 30തിനാണ് ഓഖി ചുഴലിക്കാറ്റ് നാശം വിതച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 22 മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലും ഒന്നുവീതം ബീച്ച് ആശുപത്രിയിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും സൂക്ഷിച്ചിരുന്നു. കഴിഞ്ഞ ആറിനാണ് കൊയിലാണ്ടി ഭാഗത്തുനിന്ന് കോസ്റ്റല്‍ പൊലിസ് ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. 32018 എന്ന ക്രൈം നമ്പറില്‍ ഈ വര്‍ഷം ലഭിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മൃതദേഹമാണ് ജോസഫിന്റേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."